ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലാണ് ബ്രിട്ടീഷുകാര്‍ മീററ്റിലെ ക്ലോക്ക് ടവര്‍ നിര്‍മ്മിച്ചത്. ഗണ്ഡ ഘര്‍ എന്നും പ്രാദേശികമായി ഇത് അറിയപ്പെടുന്നു. പഴയ ശംഭു ദര്‍വാസ നിന്നിടത്താണ് ക്ലോക്ക് ടവര്‍ നിര്‍മ്മിച്ചത്. സീറോ മൈല്‍ പോയിന്‍റ് എന്നറിയപ്പെടുന്ന ഇവിടം നഗരത്തിന്‍റെ ഹൃദയഭാഗമാണ്. ബ്രിട്ടിഷ് ശൈലിയുടെ സ്വാധീനം ചെങ്കല്ലില്‍ പണിത ഈ ക്ലോക്ക് ടവറില്‍ കാണാം. ക്ലോക്ക് ടവര്‍, ആളുകള്‍ക്ക് കൂടിച്ചേരാനുള്ള ഇടവും, നഗരത്തിലെ ഒരു പ്രധാന നിര്‍മ്മിതിയുമാണ്.



Click it and Unblock the Notifications