ചുനാറില്‍ സ്ഥിതി ചെയ്യുന്ന പഴക്കമുള്ളതും പ്രശസ്തവുമായ കോട്ടയാണ് ചുനാര്‍. ഉജ്ജൈനിയിലെ രാജാവായിരുന്ന വിക്രമാദിത്യ മഹാരാജാവ് തന്റെ സഹോദരനായ രാജാ ഭര്‍ത്ത ഹരിക്ക് വേണ്ടി പതിനാറാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ് കോട്ട.
മരണപ്പെട്ട ഭര്‍ത്തോഹരി മഹാസമാധിയില്‍ കഴിയുന്നത് ഇവിടെയാണെന്നാണ് വിശ്വാസം. പിന്നീട് മുഗള്‍ ഭരണകാലത്ത് ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന്റെ സ്ഥാപകനായ ബാബര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു.
പിന്നീട് പല തവണ കൈമറിഞ്ഞ കോട്ട ബ്രിട്ടീഷ് ഭരണകാലത്ത് അവര്‍ ആയുധപ്പുരയായി ഉപയോഗിച്ചു. പാറക്കൂട്ടങ്ങളുടെ മേലാണ് കോട്ട നിര്‍മിച്ചിരിക്കുന്നത്. കുത്തനെയുള്ള ചരിവില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കോട്ട കീഴടക്കാന്‍ അത്ര എളുപ്പമല്ല. അതുകൊണ്ടാണ് നിരവധി ആക്രമണങ്ങള്‍ക്ക് ശേഷവും ഇത് നിലനിന്നത്.



Click it and Unblock the Notifications