വിന്ധ്യാചല്‍ നഗരത്തിന്റെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഴയ ക്ഷേത്രമാണ് കാലഭൈരവ് ക്ഷേത്രം. ക്ഷേത്രാപല്‍ എന്ന പേരിലുമറിയപ്പെടുന്ന ക്ഷേത്രത്തിന്റെ സംരക്ഷകനായി വിശ്വസിക്കപ്പെടുന്ന കാലഭൈരവിന് സമര്‍പ്പി ച്ചിട്ടുള്ളതാണ് ക്ഷേത്രം. മത ആഘോഷ അവസരങ്ങളില്‍ നിരവധി വിശ്വാസികളാണ് ഇവിടെയെത്താറ്.
ഭൈരവ് കുണ്ട് എന്ന പേരിലറിയപ്പെടുന്ന അടുത്തുള്ള കുളം വിശുദ്ധമായിട്ടാണ് കരുതിപ്പോരുന്നത്. ഇതിലെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം.



Click it and Unblock the Notifications