ആവോ ഗോത്ര വിഭാഗക്കാരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഈ മ്യൂസിയം സന്ദര്‍ശിക്കണം. ജില്ലാ ആര്‍ട്സ് ആന്‍റ് കള്‍ച്ചറല്‍ കോംപ്ളെക്സിന്‍െറ ഉള്ളിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഗോത്രവിഭാഗക്കാരുടെ നൂറ്റാണ്ടുകളായുള്ള ജീവിതരീതിയുടെ നേര്‍കാഴ്ച ഈ മ്യൂസിയത്തില്‍ നിന്ന് ലഭിക്കും.
വാളുകള്‍,പരിചകള്‍, ഗോത്രവര്‍ഗക്കാര്‍ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, പ്രശസ്തമായ നാഗാ ഷാള്‍, പരമ്പരാഗത ആഭരണങ്ങള്‍, തുടങ്ങി നിരവധി സ്മാരകങ്ങളും വസ്തുക്കളും ഇവിടെ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. മൊക്കോക്ക്ചുംഗില്‍ വിശാലമായ സന്ദര്‍ശനം നടത്തുന്നതിലൂടെ ആവോ വിഭാഗക്കാരും മറ്റു ഗോത്രവിഭാഗങ്ങളും തമ്മിലെ ബന്ധം സന്ദര്‍ശകന് എളുപ്പം മനസിലാക്കാം.



Click it and Unblock the Notifications