നഗരഹൃദയത്തിലുള്ള ടൗണ്‍ പാര്‍ക്ക് എന്നും അറിയപ്പെടുന്ന ഈ സ്ഥലം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. പ്രകൃതിയുടെ മടിത്തട്ടില്‍ അല്‍പ്പ സമയം വിശ്രമിക്കാന്‍ അവസരമൊരുക്കുന്ന ഇവിടം പ്രദേശവാസികളെ പോലെ സഞ്ചാരികള്‍ക്കും പ്രിയംകരമാണ്.
മൊക്കോക്ചുംഗ് ഗ്രാമത്തിന്‍െറ വിഹഗവീക്ഷണമാണ് പാര്‍ക്കിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം. നാഗന്‍മാരുടെ പ്രിയ കായിക വിനോദമായ ഫുട്ബാള്‍ കളിക്കുന്നതിനുള്ള മൈതാനവും വാച്ച് ടവറുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. പൂത്ത് നില്‍ക്കുന്ന പുഷ്പങ്ങളും ഓര്‍ക്കിഡുകളും കാണാന്‍ വസന്തകാലത്താണ് പാര്‍ക്കില്‍ എത്തേണ്ടത്. നിരവധി പക്ഷികളെയും ഇവിടെ കാണാം.



Click it and Unblock the Notifications