Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മോങ്പോങ്ങ്

മോങ്പോങ്ങ് - താഴ്വരകളിലേക്കുള്ള വാതായനം

5

സിലിഗുരിയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ മോങ്ങ് പോങ്ങിലെത്താം. ടീസ്റ്റ നദിയുടെ കരയിലുള്ള ചെറിയൊരു ഗ്രാമമാണ് മോങ്പോങ്ങ്. ടീസ്റ്റ മലയടിവാരവും, മഹാനന്ദ വന്യജീവി സംരക്ഷണകേന്ദ്രവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

സഞ്ചാരികളെ വശീകരിക്കുന്ന പ്രകൃതിഭംഗിയാണ് മോങ്പോങ്ങ്. വിശാലമായ വനമേഖലയും, അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ചെറിയ കടകളും, വനംവകുപ്പിന്‍റെ ഒരു ചെക്ക് പോസ്റ്റുമാണ് ഇവിടെയുള്ളത്. പ്രദേശിക ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സെവോക് ബസാര്‍ എന്ന ചെറിയ കച്ചവടകേന്ദ്രം ടീസ്റ്റ നദിയുടെ കരയിലായുണ്ട്. യാത്രയുടെ ഓര്‍മ്മക്കായി എന്തെങ്കിലും ഇവിടെ നിന്ന് വാങ്ങാം. ടീസ്റ്റനദിക്ക് കുറുകെയുള്ള കോറണേഷന്‍ ബ്രിഡ്ജും ഒരു പ്രധാന കാഴ്ചയാണ്.

ഇവിടേക്ക് ഒരു യാത്ര നടത്താന്‍ ഉദ്ദേശമുണ്ടെങ്കില്‍ നല്ല പ്ലാനിംഗ് ആവശ്യമാണ്. ഗവണ്‍മെന്‍റിന്റെ മേല്‍നോട്ടത്തിലുള്ള ഒരു റെസ്റ്റ് ഹൗസ് ഇവിടെയുള്ളത് മിക്കപ്പോഴും ബുക്കിംഗ് ആയിരിക്കും. ഇത് കൂടാതെ നിരവധി ചെറിയ ഹോട്ടലുകള്‍ ഇവിടെയുണ്ട്. ഇവ അധികം ചെലവ് വരുന്നവയല്ല. സിലിഗുരിയില്‍ നിന്ന് മോങ്പോങ്ങിലേക്കും തിരിച്ചും കാര്‍ ലഭിക്കും.

വന്യജിവി സങ്കേതം

പക്ഷികളിലും, വന്യജീവികളിലും താല്പര്യമുള്ളവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരിടമാണിവിടം. ബ്രാഹ്മിണി, പിന്‍ടെയില്‍ ഡക്കുകളെയും അരയന്നം, പോര്‍ച്ചാഡ്സ്, മല്ലാര്‍ഡ്സ് തുടങ്ങിയവയെയും ഇവിടെ കാണാനാവും. ശൈത്യകാലത്ത് ലഡാക്കില്‍ നിന്നും, മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ദേശാടനപക്ഷികള്‍ ഇവിടേക്ക് കുടിയേറുന്നു. ഏറെ കുരങ്ങുകളും ഈ പ്രദേശത്തുണ്ട്.

മോങ്പോങ്ങിലേക്ക് എങ്ങനെ എത്തിച്ചേരാം?

മോങ്പോങ്ങ് മികച്ച രീതിയില്‍ റോഡ് സൗകര്യം ഉള്ള സ്ഥലമാണ്. അടുത്തുള്ള റെയില്‍വേ സ്റ്റേഷനും, എയര്‍പോര്‍ട്ടും സിലിഗുരിയിലാണ്.

മോങ്പോങ്ങ് പ്രശസ്തമാക്കുന്നത്

മോങ്പോങ്ങ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മോങ്പോങ്ങ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മോങ്പോങ്ങ്

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേ വഴി 31 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സിലിഗുരിയില്‍ നിന്ന് മോങ്പോങ്ങിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മോങ്പോങ്ങിനടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സിലിഗുരിയിലാണ്. ഇവിടെ നിന്ന് സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മോങ്പോങ്ങിനടുത്തുള്ള വിമാനത്താവളം സിലിഗുരിയിലാണ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കും, വിദേശരാജ്യങ്ങളിലേക്കും ഇവിടെ നിന്ന് വിമാനസര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun