മൊറാദാബാദിലെ നജബാബാദില് സ്ഥിതി ചെയ്യുന്ന നജീബുദൗളയുടെ കോട്ട മുഗള്‍ ഭരണകാലം നിലംപതിച്ചതിന് ശേഷം പതിനെട്ടാം നൂറ്റാണ്ടില്‍ ഗുലാം കദീര്‍ ഏലിയാസ് നജീബുദൗള പണികഴിപ്പിച്ചതാണ്.
ഗുലാം കദിര്‍ ഒരു കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു. ബ്രിട്ടീഷ് പോലിസിനാല്‍ അറസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ഈ കോട്ടയില്‍ ഒളിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും യാതൊരും കേടുപാടുകളും ഈ കോട്ടയ്ക്ക് സംഭവിച്ചിട്ടില്ല. നിരവധി സന്ദര്‍ശകര്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്.