ഇതും മോറിയിലെ ഒരു പ്രധാന ആകര്‍ഷണമാണ്. ടോണ്‍ താഴ്വാരത്തിലെ ഒരു ഇടുങ്ങിയ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ വെള്ളച്ചാട്ടത്തില്‍ നിന്നാണ് ഇതിന്‍റെ ഉത്ഭവം. പൈന്‍മരങ്ങള്‍ ഇടതിങ്ങി വളരുന്ന ഇവിടെ ഗുജ്ജര്‍ വംശക്കാരുടെയും, മറ്റ് ചില ഗിരിവര്‍ഗ്ഗക്കാരുടെയും കുടിലുകളുണ്ട്. അപൂര്‍വ്വങ്ങളായ മഞ്ഞ, ചുവപ്പ് നസ്ടര്‍ട്ടിയം ചെടികളും, വെള്ള ക്രിസാന്തമം, കാട്ടുറോസ് എന്നിവയും ഈ പ്രദേശത്തെ ചേതോഹരമായ കാഴ്ചകളില്‍ പെടുന്നു. ഈ പ്രേദശത്തും ആംഗ്ലിങ്ങും, ട്രെക്കിങ്ങും നടത്തുന്നുണ്ട്.



Click it and Unblock the Notifications