മൌണ്ട് അബുവില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് മലമുകളില്‍ സ്ഥിതി ചെയ്യുന്ന ദുര്‍ഗ്ഗാദേവി ഗുഹാ ക്ഷേത്രം. ഒരു വര്‍ഷത്തെ 365 ദിവസങ്ങളെ സൂചിപ്പിക്കുന്ന 365 പടികളുണ്ട് ഇവിടേയ്ക്ക്.ഈ പടികള്‍ കയറി അവിടെയെത്തുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ്. എന്നിരുന്നാലും ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം തേടി ഭക്തജനങ്ങള്‍ വര്‍ഷാവര്‍ഷം ഇവിടെ എത്തിച്ചേരുന്നു.



Click it and Unblock the Notifications