ഒറ്റവാക്കില്‍ പറഞ്ഞാല്‍ മൌണ്ട് അബു സന്ദര്‍ശിക്കുന്ന ഒരാള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടം .1960 ലാണ് ഇതൊരു വന്യ ജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. ആരവല്ലി പര്‍വതനിരയിലെ ഒരു പീഠഭൂമിയിലാണ് മൌണ്ട് അബു വന്യ ജീവി സങ്കേതത്തിന്റെ സ്ഥാനം.
ഇവിടെയുള്ള വൈവിധ്യമാര്‍ന്ന വൃക്ഷലതാതികളും പക്ഷിമൃഗാധികളും തന്നെയാണ് ഇതിന്റെ ആകര്‍ഷണീയത കൂട്ടുന്നത്. ഏതാണ്ട് 820 സ്പീഷീസില്‍പ്പെട്ട ചെടികളുണ്ടിവിടെ. വിവിധ തരം ഓര്ക്കിടുകകളുള്പ്പെടെ പൂക്കളുടെയും ചെടികളുടെയും വലിയ മരങ്ങളുടേയും വിസ്തൃതമായ ഒരു ലോകം തന്നെയാണിവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ കുറുക്കന്,കാട്ടു പൂച്ച,സാംബാര്‍ ഡീര്‍ ഉള്‍പ്പെടെ അനേകം ജന്തു ജാലങ്ങളുടെ വാസസ്ഥാനമാണിവിടം. മുന്‍പ് സിംഹങ്ങളും കടുവകളും വരെ ഇവിടെ സ്വര്യ വിഹാരം നടത്തിയിരുന്നു. എപ്പോള്‍ അവയൊന്നും തന്നെ ഇവിടെ ഇല്ല. എങ്കില്‍ക്കൂടിയും പുള്ളി പുലിയുടെ സാന്നിധ്യം ഇപ്പോഴും ഇതിന്റെ വന്യത കൂട്ടുന്നുണ്ട്.