ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരെ ആവേശം കൊള്ളിക്കാനായി നക്കി തടാകതിനരികെയുള്ള മറ്റൊരു വിനോദ കേന്ദ്രമാണിത്. ഒരു ആമയുടെ ആകൃതിലുള്ള ഒരു വലിയ പാറയുണ്ടിവിടെ. ഈ പേര് എങ്ങനെ കിട്ടിയെന്നു പിന്നെ പറയേണ്ട കാര്യമില്ലല്ലോ.
കാമെല്‍ റോക്ക്,നന്ദി റോക്ക്,നണ്‍ റോക്ക് എന്നിങ്ങനെ മറ്റു ആകൃതിയിലുള്ള പാറക്കൂട്ടങ്ങളും ഇവിടെയുണ്ട്. ഇവയെല്ലാം തന്നെ ട്രക്കിംഗിന് ഉതകുന്നതാണ്. ഇവയുടെ മുകളില്‍ നിന്നാല്‍ നക്കി തടാകത്തെ അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കുകയുമാകാം.



Click it and Unblock the Notifications