മുതുമല യാത്രയില്‍ പലയിടങ്ങളിലായി വന്യ ജീവികളെ കണ്ടെത്താന്‍ സാധിക്കും. പൈകാര തടാകത്തിനടുത്തായുള്ള മെയിന്‍ റോഡിലെ പാലം സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ്. വ്യത്യസ്തങ്ങളായ ഒട്ടേറെ പക്ഷികളേയും മൃഗങ്ങളേയും ഇവിടെ നിന്ന് സൗകര്യപൂര്‍വ്വം വീക്ഷിക്കാം. കല്ലാട്ടി ഫാള്‍സിനു സമീപവും മോയര്‍ നദിക്കരയിലുമായി വെള്ളം കുടിക്കാനായി എത്തുന്ന ഒട്ടേറെ മൃഗങ്ങളെ കണ്ടെത്താന്‍ സാധിക്കും.
തമിഴ്നാട് ടൂറിസത്തിന്റെയും വനം വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബോട്ട് സവാരിയും കാനന സവാരിയും വന്യ ജീവികളെ അടുത്തറിയാനുള്ള മറ്റൊരു അവസരമാണ്. വെള്ളച്ചാട്ടങ്ങളും മലകളും പിന്നിട്ടു കൊണ്ട് ഊട്ടിയില്‍ നിന്നും മുതുമലയിലേക്ക് പോകുന്ന പാതയിലായി ഏതാണ്ട് ആറോളം ഹെയര്‍ പിന്‍ വളവുകള്‍ ഉണ്ട്. ഈ യാത്രയില്‍ ഉടനീളം മൃഗങ്ങളെ കാണാം.



Click it and Unblock the Notifications