ആനകളുടെ പ്രധാന പരിശീലന കേന്ദ്രവും പാര്‍പ്പിടവും കൂടിയാണ് തെപ്പക്കാട് ആന സങ്കേതം. 1972 ലാണ് ഇവിടെ ഇങ്ങനെയൊരു എലിഫെന്റ് ക്യാമ്പ് സ്ഥാപിക്കപ്പെട്ടത്. എല്ലാ ദിവസവും വിനായക പൂജ ക്യാമ്പില്‍ നടത്തി വരാറുണ്ട്.
അനപ്പുറത്തുള്ള സവാരി ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് രാവിലെയും വൈകുന്നേരവും ആന സവാരികള്‍ നടത്തിപ്പോരുന്നു. കുടാതെ വൈകുന്നേരങ്ങളില്‍ ആനകള്‍ ഭക്ഷണം കഴിക്കുന്നത് കാണാനുള്ള സൗകര്യവുമുണ്ട്. ഓരോ വര്‍ഷവും ഏതാണ്ട് ഒരു ലക്ഷത്തിലധികം സഞ്ചാരികളുടെ വര്‍ധന ഇവിടെയുണ്ടാകുന്നുണ്ട്. അതിനാല്‍ തന്നെ ആനകളെ സംബന്ധിക്കുന്ന പ്രധാന ഒരു പഠന കേന്ദ്രം കൂടിയായി ഇതിനെ കാണുന്നതില്‍ തെറ്റില്ല.
കരയിലെ ഏറ്റവും വലിയ മൃഗങ്ങളായ ഗജ വീരന്മാരെ അടുത്തറിയാനും മനുഷ്യരെ അവയോടു കൂടുതല്‍ അടുപ്പിക്കാനും ഈ ആന സങ്കേതം വളരെ വലിയ പങ്ക് തന്നെ വഹിക്കുന്നുണ്ട്. രാവിലെ അഞ്ചര മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം. ഇരുപതു രൂപയാണ് പ്രവേശന ഫീസ്.



Click it and Unblock the Notifications