1800കളില്‍ കന്നുകാലികള്‍ക്കിടയില്‍ പ്ളേഗിന് സമാനമായ രോഗബാധ പടര്‍ന്നുപിടിച്ചതിന്‍െറ പശ്ചാത്തലത്തിലാണ് മുക്തേശ്വറില്‍ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപവത്കരിച്ചത്. പ്രദേശത്തെ കര്‍ഷകരെ ഏറെ വലച്ച കന്നുകാലി രോഗബാധക്ക് പരിഹാരം കണ്ടത്തെുകയായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ലക്ഷ്യം. നിലവില്‍ രാജ്യത്തെ തന്നെ എണ്ണം പറഞ്ഞ വെറ്ററിനറി റിസര്‍ച്ച് സ്ഥാപനങ്ങളില്‍ ഒന്നാണ് ഇവിടം. ബ്രിട്ടീഷ്മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള പ്രധാന കെട്ടിടത്തിന് പുറമെ ലൈബ്രറിയും മ്യൂസിയവും സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായിരിക്കും.



Click it and Unblock the Notifications