സമുദ്രനിരപ്പില്‍ നിന്ന് 7000 അടി ഉയരത്തിലാണ് ഈ പുരാതനമായ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 350 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉള്ളറിഞ്ഞ് പ്രാര്‍ഥിക്കുന്നവര്‍ക്ക് മോക്ഷം ലഭിക്കുമെന്നതാണ് വിശ്വാസം.
വെള്ള മാര്‍ബിളില്‍ തീര്‍ത്ത ശിവലിംഗത്തിന് പുറമെ ചെമ്പില്‍ തീര്‍ത്ത യോനീഭാഗവുമാണ് ഇവിടത്തെ പ്രതിഷ്ഠ. മോക്ഷത്തിലേക്കുള്ള വഴി ദുര്‍ഘടം പിടിച്ചതാണ് എന്ന ചൊല്ല് ഓര്‍മിപ്പിക്കും വിധം കല്ലുചത്തെിയുണ്ടാക്കിയ കുത്തനെയുള്ള പടവുകള്‍ താണ്ടിയാല്‍ മാത്രമേ ക്ഷേത്രത്തില്‍ എത്താനാകൂ.



Click it and Unblock the Notifications