വസ്ത്രങ്ങളുടെയും മറ്റും കാര്യത്തില്‍ ചിലര്‍ ബ്രാന്റഡ് വസ്തുക്കള്‍ മാത്രമേ ധരിയ്ക്കൂ എന്ന് നിര്‍ബ്ബന്ധമുള്ളവരാകാം, എന്നാല്‍ മറ്റു ചിലര്‍ കുറഞ്ഞ ചെലവില്‍ എത്രകൂടുതല്‍ വസ്ത്രങ്ങള്‍ ലഭിയ്ക്കും എന്നന്വേഷിയ്ക്കുന്നവരായിരിക്കും അത്തരക്കാര്‍ക്കുള്ളതാണ് ബാന്ദ്രയിലെ തെരുവു വില്‍പ്പനകേന്ദ്രങ്ങള്‍. മുന്‍കാലങ്ങളില്‍ ഇവിടെ നിന്നും വിലക്കുറവില്‍ ലഭിയ്ക്കുന്ന വസ്ത്രങ്ങല്‍ 6 മാസത്തിലപ്പുറം ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു പറയുക.
എന്നാല്‍ ഇപ്പോള്‍ ഇവിടുത്തെ കച്ചവടക്കാര്‍ ഗുണമേന്മയും ഉറപ്പ് നല്‍കുന്നുണ്ട്. വിലകുറഞ്ഞ ചെരുപ്പുകള്‍, ടീ ഷേര്‍ട്ടുകള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെക്കിട്ടും. ലിങ്കിങ് റോഡ്, ഹില്‍ റോഡ് എന്നിവയാണ് ബാന്ദ്രയിലെ പ്രധാന തെരുവോര വില്‍പ്പനകേന്ദ്രങ്ങള്‍.



Click it and Unblock the Notifications