വൈവിധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങളാല്‍ മുന്‍ഗേറിലെ വന്യജീവി സങ്കേതം പ്രശസ്തമാണ്. മുന്ഗേറിന് തെക്ക് പടിഞ്ഞാറായി ഖരഗ്പൂര്‍ മലമുകളിലാണിത് സ്ഥിതി ചെയ്യുന്നത്. കടുവ, കരടി, മലമ്പാമ്പ്, മാനുകള്‍ തുടങ്ങി വിവിധ ഇനത്തില്‍ പെട്ട ജന്തുക്കള്‍ ഇവിടെയുണ്ട്. പുല്‍ത്തകിടികളും വനമേഖലയും ഉള്‍പ്പെട്ടതാണ് ഈ വന്യജീവി സങ്കേതം.
പക്ഷികളുടെ ദേശാടന കാലത്ത് ഇവിടം കാണാന്‍ വളരെ മനോഹരമാണ്. മധ്യേഷ്യ മേഖലയില്‍ നിന്നും നിരവധി ദേശാടന പക്ഷികള്‍ ഇവിടേയ്ക്ക് കൂട്ടമായി എത്താറുണ്ട്. ഇവിടെയെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്.