മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഈ സ്ഥലത്തെത്താന്‍. തേയിലത്തോട്ടങ്ങളും, അണക്കെട്ടും, തടാകവുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ആനയിറങ്ങള്‍ തടാകവും അണക്കെട്ടും കാണാന്‍ ഏറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. തടാകത്തില്‍ വെള്ളംകുടിയ്ക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളെയും ഇടക്കിടെ കാണാം. മൈലുകളോളും നീളുന്ന കാടുകളും, തേയിലത്തോട്ടങ്ങളും ഇവിടെകാണാം. ടാറ്റ ടീ പ്ലാന്റേഷനാണ് മറ്റൊരു ആകര്‍ഷണം.
ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. സമ്മതം വാങ്ങിയാല്‍ തെയിലച്ചെടികള്‍ക്കിടയിലൂടെ നടക്കാം. ആനയിറങ്ങലിന് സമീപമാണ് പോത്തന്‍മേടും. രണ്ടുസ്ഥലങ്ങളും കൂടി ഒരു ട്രിപ്പില്‍ കാണാവുന്നതാണ്. ആനയിറങ്ങളില്‍ ഒട്ടേറെ മനോഹരമായ റിസോര്‍ട്ടുകളുംമറ്റുമുണ്ട്. ഒന്നോ രണ്ടോ ദിവസം താമസിച്ച് കാണാനുള്ളത്രയും കാഴ്ചകളുണ്ട് പോത്തന്‍മേട്ടിലും ആനയിറങ്ങലിലും.



Click it and Unblock the Notifications