മൂന്നാറിലെ വിനോദങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ട്രക്കിങ്. ഒട്ടേറെ ട്രക്കിങ് ട്രെയിലുകളുണ്ടിവിടെ. എല്ലാട്രെയിലുകളും സുരക്ഷിതമാണെന്നതാണ് വലിയൊരു പ്രത്യേകത. രാജമല, ഇരവികുളം നാഷണല്‍ പാര്‍ക്ക്, നയമക്കാട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ളതാണ് പ്രധാന ട്രക്കിങ് ട്രെയിലുകള്‍. പ്രകൃതിയുടെ അത്ഭുതങ്ങള്‍ കണ്ടുകൊണ്ടുള്ള മലകയറ്റം വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും. അധികം കഠിനമല്ലാത്ത ട്രിക്കങില്‍ താല്‍പര്യമുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായതാണ് മൂന്നാറിലെ ഭൂപ്രകൃതി. പുല്‍മേടുകളില്‍ ട്രക്കിങ്ങിനെത്തുന്നവര്‍ക്ക് ക്യാമ്പ് ചെയ്യുകയും ചെയ്യാം.
വനംവകുപ്പ് ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളിലേയ്ക്ക് ട്രക്കിങ് സംഘടിപ്പിക്കാറുണ്ട്. നേരത്തേ അനുവാദം വാങ്ങിയാല്‍ അനമുടിയിലേയ്ക്കും കയറിച്ചെല്ലാം. മൂന്നാറില്‍ത്തന്നെ ട്രക്കിങ് പ്രോഗ്രാമുകളും മറ്റും സംഘടിപ്പിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്, ഇവയില്‍ നിന്നും പരിചയസമ്പന്നരായ ആളുകളെ ലഭിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications