Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുരുഡേശ്വര്‍ » ആകര്‍ഷണങ്ങള് » മുരുഡേശ്വരം ക്ഷേത്രവും രാജഗോപുരവും

മുരുഡേശ്വരം ക്ഷേത്രവും രാജഗോപുരവും, മുരുഡേശ്വര്‍

19

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോപുരവും ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമമയുമാണ് മുരുഡേശ്വരം ശിവക്ഷേത്രത്തിന്റെ പ്രത്യേകത. 20 നിലകളുള്ള രാജഗോപുരത്തിന് 259 അടി ഉയരമുണ്ട്. മുരുഡേശ്വരത്തെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. കര്‍ണ്ണാടകയിലെ ഉത്തര കന്നടയിലാണ് ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്ന് നില്‍ക്കുന്ന ഈ പ്രസിദ്ധ ക്ഷേത്രം. കടലിലേക്ക് തള്ളിനില്‍ക്കുന്ന 123 അടി ഉയരമുള്ള ചതുര്‍ബാഹുവായ ശിവശില്‍പമാണ് ഇവിടെയുള്ളത്. അറബിക്കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രം.

മൃഡേശ്വരന്‍ എന്നറിയപ്പെടുന്ന ശിവന്‍ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ശിവനെ പ്രീതിപ്പെടുത്തി ആത്മലിംഗവുമായി ലങ്കയ്ക്ക് മടങ്ങുകയായിരുന്ന രാവണനെ ഗണപതി കൗശലത്തില്‍ തടയുകയും, മണ്ണിലുറഞ്ഞ ശിവലിംഗത്തെ വലിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടെ അത് പല കഷണങ്ങളായി മുറിയുകയും ചെയ്തതായി ഒരു കഥയുണ്ട്. അതില്‍ ഒരു ഭാഗം വന്ന് വീണ സ്ഥലമാണത്രെ മുരുഡേശ്വരം എന്നാണ് ഐതിഹ്യം. നിരവധി കൊത്തുപണികളും പ്രതിമകളും ശില്‍പങ്ങളും ക്ഷേത്രപരിസരത്ത് ധാരാളമായി കാണാം. ഗ്രാനൈറ്റ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മിതി പൂര്‍ണമായും തെക്കേ ഇന്ത്യന്‍ വാസ്തുവിദ്യാരീതിയിലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed