മുസ്സൂറിയിലെ തിബറ്റന്‍ ക്ഷേത്രത്തിന് സമീപം തിബറ്റന്‍ സ്‌കൂളുകളും തിബറ്റുകാരുടെ വീടുകളും കാണാന്‍ കഴിയും. തിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസിക്കുന്നതിനും അവരുടെ മക്കളെ പഠിപ്പിക്കുന്നതിനുമായി ദലൈ ലാമയാണ് ഇവ സ്ഥാപിച്ചത്. തിബറ്റന്‍ സംസ്‌കാരത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ പേറുന്ന ഇവിടം അഭയാര്‍തഥികളുടെ കഷ്ടതകളുടെയും ത്യാഗത്തിന്റെയും കഥയും നമ്മോട് പറയും. ബുദ്ധ വിഗ്രഹം, പ്രാര്‍ത്ഥനാ ചക്രം, ധ്യാനമന്ദിരങ്ങള്‍ എന്നിവ ഇവിടെയുണ്ട്. വീടുകളുടെ ചുമരുകളിലെ കൊത്തുപണികള്‍, തട്ടുകള്‍ (സീലിംഗ്), പാനലുകള്‍ എന്നിവയും മനോഹരമായ കാഴ്‌ചകളാണ്.



Click it and Unblock the Notifications



