മുസ്സൂറിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാവുന്ന സാഹസിക വിനോദമാണ് ട്രെക്കിംഗ്. നിരവധി മലനിരകള്‍ ഉള്ളതിനാല്‍ മുസ്സൂറി ട്രെക്കിംഗിന് പറ്റിയ സ്ഥലമാണ്. അഗ്‌ളാര്‍ നദി, പാര്‍ക്ക്‌് എസ്റ്റേറ്റ്, ഭദ്രാജ് വനമേഖല, ലാല്‍ ടിബ്ബ, നാഗ് ടിബ്ബ എന്നിവടങ്ങളിലേക്കെല്ലാം ട്രെക്കിംഗ് നടത്താവുന്നതാണ്. ട്രെക്കിംഗ്, റിവര്‍ ക്രോസ്സിംഗ്, റോക്ക് ക്‌ളൈംബിംഗ്, നേച്ചര്‍ ക്യാമ്പ് തുടങ്ങിയവ വിവിധ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള സൗകര്യങ്ങള്‍ ദ ഹിമാലയന്‍ അെഡ്വഞ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒരുക്കി നല്‍കുന്നുണ്ട്. ട്രെക്കിംഗ് പാതയിലെ ലഭ്യതയ്‌ക്ക് അനുസരിച്ച് സഞ്ചാരികള്‍ക്ക് കോട്ടേജുകളിലോ ടൂറിസ്‌റ്റ് ബംഗ്‌ളാവുകളിലോ താമസിക്കാവുന്നതാണ്. രംഗാന്‍ ഗാവോണ്‍ മേഖലയിലേക്ക് ട്രെക്കിംഗ് നടത്തുന്നത് അപകടകരമായതിനാല്‍ ഈ ഭാഗത്തേക്കുള്ള ട്രെക്കിംഗ് ഒഴിവാക്കുക.



Click it and Unblock the Notifications