നാഗര്‍ഹോളെയിലേക്ക് യാത്രചെയ്യുന്ന സഞ്ചാരികള്‍ ഒരിക്കലും ഒഴിവക്കാന്‍ പാടില്ലാത്ത കാഴ്ചയാണ് നീലഗിരി ബയോസ്ഫിയര്‍ റിസേര്‍വിന്റെ ഭാഗമായുള്ള നാഗര്‍ഹോളെ ദേശീയോദ്യാനം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ വിനോദസഞ്ചാര കേന്ദ്രത്തിന് രാജീവ്ഗാന്ധി ദേശീയ ഉദ്യാനമെന്ന മറ്റൊരു പേരുകൂടിയുണ്ട്. താഴ് വരയും വെള്ളച്ചാട്ടങ്ങളും അരുവികളുമായി അപൂര്‍വ്വമായ മനോഹരമായ ഭൂപ്രകൃതിയൊരുക്കിവച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഈ ദേശീയോദ്യാനം 1995 ലാണ് നിലവില്‍ വന്നത്.
വിവിധതരം സസ്യജാലങ്ങളും മൃഗങ്ങളും പക്ഷിവര്‍ഗങ്ങളും ഇവിടെ അന്തേവാസികളായുണ്ട്. ചന്ദനം, ഈട്ടി, തേക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന മരങ്ങള്‍. കടുവ, പുലി, കുരങ്ങന്‍, നാലുകൊമ്പുള്ള മാന്‍, പറക്കും അണ്ണാന്‍ തുടങ്ങിയവയെയും ഇവിടെ കാണാം. പക്ഷിനിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. വിവിധയിനം കൊറ്റികള്‍ താറാവുകള്‍, പരുന്തുകള്‍, മയില്‍, മരംകൊത്തികള്‍ തുടങ്ങി 250 ലധികം പക്ഷികള്‍ ഇവിടെയുണ്ട്.
രാജവെമ്പാല, അണലി, മലമ്പാമ്പ്, കരയാമ തുടങ്ങിയവയും രാജീവ്ഗാന്ധി ദേശീയ ഉദ്യാനത്തിന്റെ ജൈവവൈവിദ്ധ്യത്തിന് മാറ്റുകൂട്ടുന്നു. അവിസ്മരണീയ അനുഭവമാക്കും. മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാനുള്ള ഏറ്റവും നല്ല സമയം. നാഗര്‍ഹോളയ്ക്ക് സമീപത്തായി റീസോര്‍ട്ടുകള്‍ മികച്ച താമസ സൌകര്യം ലഭ്യമാണ്.



Click it and Unblock the Notifications