ചൂണ്ടയിടലും മീന്‍ പിടിത്തവും നഗ്ഗര്‍ പ്രദേശത്തെ രസകരമായ വിനോദങ്ങളാണ്. തീര്‍തന്‍, ബിയാസ് നദികളാണ് ഇതിനു പറ്റിയത്. കത്രെയിന്‍,രൈസണ്‍,കസോള്‍,തീര്‍തന്‍ എന്നിവയാണ് മറ്റു പ്രധാന ഫിഷിംഗ് സ്ഥലങ്ങള്‍. സൈനി താഴ്‌വരയില്‍ ഉള്ള നദിക്കു ചുറ്റുമായി ഒട്ടേറെ ട്രെക്കിംഗ് പാതകളുമുണ്ട്. കൂടാതെ ബിയാസ് നദിക്കു കുറുകെയായി റിവര്‍ റാഫ്റ്റിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുര്‍ഗല്‍, ഗൂഗ്ലി,നത്വ,ബ്രൌണ്‍ ട്രൌട്ട്,റെയിന്‍ബോ ട്രൌട്ട് എന്നിവ ഇവിടെ ലഭിക്കുന്ന പ്രധാന മത്സ്യ ഇനങ്ങളില്‍ പെടുന്നു.



Click it and Unblock the Notifications