നാഗ്പൂരിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അംബരാസി തടാകം. ഏകദേശം 15 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ അംബരാസി തടാകം. മധ്യഭാഗത്തായി മ്യൂസിക്കല്‍ ഫൗണ്ടനോട് കൂടിയ പുന്തോട്ടമാണ് അംബരാസി തടാകത്തിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന്. കുട്ടികള്‍ വളരെയേറെ ഇഷ്ടപ്പെടുന്നതാണ് ഈ പൂന്തോട്ടം. കുട്ടികള്‍ക്കായുള്ള മിനി ട്രെയിനുകളും ബോട്ടിംഗുമാണ് ഇവിടത്തെ മറ്റ് പ്രത്യേകതകള്‍. തടാകക്കരയിലൂടെ സ്വച്ഛമായ അന്തരീക്ഷത്തില്‍ പ്രഭാതസവാരിക്കായി നിരവധി ആളുകള്‍ ഇവിടെയെത്തിച്ചേരുന്നു.



Click it and Unblock the Notifications