Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നാഗ്പൂര്‍

നാഗ്പൂര്‍ എന്ന ഓറഞ്ചുതോട്ടം

18

മഹാരാഷ്ട്രയിലെ ഒരു പ്രമുഖ നഗരമാണ് ഓറഞ്ച് സിറ്റി എന്ന് പരക്കെ വിളിക്കപ്പെടുന്ന നാഗ്പൂര്‍. മുംബൈയും പുനെയും കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ മൂന്നാമത്തെ വലിയ നഗരം കൂടിയാണ് നാഗ്പൂര്‍. ഇന്ത്യയിലെ കടുവകളുടെ തലസ്ഥാനം എന്നൊരു വിളിപ്പേര് കൂടിയുണ്ട് നാഗ്പൂരിന്. ഗോണ്ട്‌സ് രാജവംശമാണ് നാഗ്പൂര്‍ നഗരം സ്ഥാപിച്ചത്. പിന്നീട് നാഗ്പൂരിന്റെ നിയന്ത്രണം മറാത്ത രാജവംശത്തിന്റെ കൈകളിലായി. ബ്രിട്ടീഷുകാരുടെ അധിനതയിലായിരുന്ന സമയത്ത് അവര്‍ നാഗാപൂരിനെ സെന്‍ട്രല്‍ പ്രോവിന്‍സിന്റെ തലസ്ഥാനമാക്കി മാറ്റി.

നാഗ നദിയില്‍ നിന്നാണ് നാഗ്പൂരിന് ഈ ലഭിച്ചത്. നഗരം എന്നര്‍ത്ഥം വരുന്ന പുരം എന്ന സംസ്‌കൃതം ഹിന്ദി വാക്ക് കൂടി ഇതോടൊപ്പം ചേരുമ്പോഴാണ് നാഗ്പൂര്‍ ആവുന്നത്. നാഗ്പൂരിന്റെ പോസ്റ്റല്‍ സ്റ്റാമ്പില്‍ ഒരു പാമ്പിന്റെ രൂപമുണ്ട്. ഡെക്കാന്‍ പീഠഭൂമിയില്‍ സമുദ്രനിരപ്പില്‍ നിന്നും 310 മീറ്റര്‍ ഉയരത്തില്‍ ഏകദേശം 10000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നു നാഗ്പൂര്‍. പ്രകൃതിഭംഗിക്ക് പേരുകേട്ട നാഗ്പൂര്‍ ഛത്തീസ്ഘടിന് പിന്നിലായി പച്ചപ്പിന്റെ കാര്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ നഗരമാണ്. മുംബൈ കഴിഞ്ഞാല്‍ മഹാരാഷ്ട്രയുടെ രണ്ടാമത്തെ തലസ്ഥാനമാണ് നാഗ്പൂര്‍ എന്നുവേണമെങ്കിലും പറയാം.

 നാഗ്പൂര്‍ - പ്രകൃതിയും ചരിത്രവും നല്‍കുന്ന സന്തോഷം

സീതാബുല്‍ഡി കോട്ട, നവേഗോണ്‍ ബന്‍ഹ്ദ്, പെഞ്ച് നാഷണല്‍ പാര്‍ക്ക് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലത്. ആയിരക്കണക്കിന് ദളിതന്മാര്‍ ബി ആര്‍ അംബേദികറിനൊപ്പം ബുദ്ധമതം സ്വീകരിച്ച പ്രശസ്തമായ സ്ഥലമാണ് ദീക്ഷ ഭൂമി. പ്രധാന നഗരങ്ങളിലേക്കുള്ള ദൂരക്കണക്ക് സൂചിപ്പിക്കുന്ന സീറോമൈല്‍ നാഗ്പൂരിന്റെ ഹൃദയഭാഗത്തായി കാണാം. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിക്കപ്പെട്ടതാണിത്. പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ പ്രശസ്തമായ നിരവധി തടാകങ്ങളുടെ നാടാണ് നാഗ്പൂര്‍.

ചെറിയ കുട്ടികളും കുടുംബവുമായെത്തുന്ന ആളുകളുടെ പ്രിയപ്പെട്ട ഇടമാണ് അംബസാരി തടാകം. സെമിനാരി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ബാലാജി മന്ദിരം. നാഗ്പൂര്‍ സിറ്റി മുഴുവനായും കാണാന്‍ സാധിക്കുന്ന തരത്തിലുള്ള മനോഹരമായ കുന്നിന്‍ പ്രദേശമാണ് സെമിനാരി ഹില്‍സ് എന്നറിയപ്പെടുന്ന ഈ കുന്നുകള്‍. സാഹസികത നിറഞ്ഞതെങ്കിലും ഈ കുന്നിലേക്കുള്ള ട്രക്കിംഗ് സാഹസികരായ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ശ്രീ പോദ്ദരേശ്വര ക്ഷേത്രം, ശ്രീ വ്യാങ്കടേഷ് ക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ശ്രീ ബുദ്ധന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഡ്രാഗണ്‍ പാലസ് ക്ഷേത്രമാണ് ഇവിടത്തെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്ന്.

മനോഹരമായ പൂന്തോട്ടമാണ് മഹാരാജ ബാഗ്. ഇതിനകത്തായി ഒരു കാഴ്ചബംഗ്ലാവുമുണ്ട്. ഭോണ്‍സില്‍ രാജാക്കന്മാരാണ് ഇത് നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷുകാരമായുള്ള യുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ട മറാത്ത വംശജരുടെ സ്മരണയ്ക്കായി നിര്‍മിക്കപ്പെട്ട സീതാബുള്‍ഡി കോട്ടയാണ് ഇവിടത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. 300 വര്‍ഷത്തോളം പഴക്കമുള്ള ഗവില്‍ഗഡ് കോട്ട അതിന്റെ ഭീമാകാരമായ വലിപ്പം കൊണ്ടും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. നവരാത്രി, ദസറ,ഗണേശപൂജ, ദുര്‍ഗാപൂജ, മുഹറം തുടങ്ങിയ ആഘോഷവേളകളില്‍ നാഗ്പൂര്‍ തികച്ചും സഞ്ചാരികളുടെ സ്വര്‍ഗമായി മാറും.

 നാഗ്പൂരില്‍ കാണേണ്ടവ

ഓറഞ്ച് തോട്ടത്തിന് പ്രശസ്തമാണ് നാഗ്പൂര്‍. ഇന്ത്യയുടെ ഓറഞ്ച് തോട്ടമെന്ന് പേരുകേട്ട നാഗ്പൂരിലെ ഏറ്റവും മനോഹരമായ കാഴ്ചയും ഇവിടത്തെ ഓറഞ്ച് തോട്ടങ്ങള്‍ തന്നെ. ഷോപ്പിംഗിനും പേരുകേട്ട സ്ഥലമാണ് നാഗ്പൂര്‍. നാഗ്പൂര്‍ യാത്രയുടെ ഓര്‍മയ്ക്കായി വിലപിടിപ്പുള്ളതും അല്ലാത്തതുമായ സാധനങ്ങളുടെ ഒരു വമ്പന്‍ കളക്ഷന്‍ തന്നെ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് നാഗ്പൂരലെ ഷോപ്പിംഗ്. നാഗ്പൂരിന്റെ സ്വന്തം രുചിയുള്ള വര്‍ഹാദിയാണ് ഇവിടത്തെ മറ്റൊരു ഹൈലൈറ്റ്. പുറത്തുനിന്നുള്ളവര്‍ക്ക് ഒരല്‍പം എരിവ് കൂടുതല്‍ തോന്നുമെങ്കിലും നാഗ്പൂരിലെത്തിയാല്‍ ഒഴിവാക്കാന്‍ പാടില്ലാത്ത പ്രധാന വിഭവങ്ങളിലൊന്നാണിത്.

പൊതുവേ അല്‍പം ചൂട് കൂടുതലാണ് നാഗ്പൂരില്‍. അടുത്തെങ്ങും പ്രധാന ജലാശയങ്ങളില്ലാത്തതും ഡെക്കാന്‍ പീഠഭൂമിയോട് അടുത്തുനില്‍ക്കുന്ന പ്രകൃതവുമാണ് നാഗ്പൂരിനെ ചൂടാക്കി നിര്‍ത്തുന്ന ഘടകങ്ങള്‍. വേനലില്‍ നാഗ്പൂരിലെ ചൂട് അസഹ്യമാകുന്നു. അമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ വേനല്‍ക്കാലത്ത് നാഗ്പൂരിലെ അന്തരീക്ഷ താപനില ഉയരുന്നു. ശീതകാലമാണ് പിന്നെയും ഭേദം. മഴക്കാലത്തും നാഗ്പൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല.

നാഗ്പൂര്‍ എന്ന ടൂറിസം ഹബ്ബ്

ഇന്ത്യയില്‍ എവിടെ നിന്നും അനായാസം എത്തിച്ചേരാവുന്ന തരത്തിലാണ് നാഗ്പൂരിന്റെ ഭൂമിശാസ്ത്രം. മനോഹരവും ഒപ്പം വികസിതവുമായ നാഗ്പൂരിലേക്ക് നിരവധിസഞ്ചാരികള്‍ എത്തിച്ചേരുന്നു. വിമാനമാര്‍ഗമായാലും റെയില്‍ മാര്‍ഗമായാലും ഇനി റോഡ് മാര്‍ഗമായാലും നാഗ്പൂരിലേക്ക് എത്തിച്ചേരുക എളുപ്പമാണ്. വിമാനമാര്‍ഗമാണ് യാത്രയെങ്കില്‍ നാഗ്പൂരിലുള്ള സെനഗോണ്‍ വിമാനത്താവളമാണ് അടുത്തുള്ളത്. നാഗ്പൂരില്‍ത്തന്നെയുള്ള റെയില്‍വേസ്റ്റേഷന്‍ ഒരു പ്രധാന റെയില്‍ ജംഗ്ഷനാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്നും ട്രെയിനുകള്‍ ലഭ്യമാണ്.

രണ്ട് ദേശീയ പാതകളിലെ ജംഗ്ഷനായ ബാഗ്പൂരാണ് നാഗ്പൂരിലെത്താന്‍ റോഡ്മാര്‍ഗം നല്ല വഴി. നിരവധി സര്‍ക്കാര്‍, പ്രൈവറ്റ് വാഹനങ്ങളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ടൂറിസത്തിലൂടെ കനത്ത വരുമാനമുണ്ടാക്കുന്ന ഒരു വികസിത നഗരമാണ് നാഗ്പൂര്‍ എന്ന് പറയുന്നതില്‍ തെറ്റില്ല. ചരിത്രപരമായും സാംസ്‌കാരികമായും ആത്മീയമായുമുള്ള ചേരുവകള്‍ നാഗ്പൂരിന് അനുകൂലമാണ് താനും. ചരിത്രത്തിന്റെ ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന നാഗ്പൂരിന്റെ മനംമയക്കുന്ന കാഴ്ചകള്‍ കാണാതെ പോകുക എന്നത് യാത്രാപ്രേമികള്‍ക്ക് ഒരു കനത്ത നഷ്ടമായിരിക്കും എന്നത് എടുത്തുപറയേണ്ടതില്ല.

നാഗ്പൂര്‍ പ്രശസ്തമാക്കുന്നത്

നാഗ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നാഗ്പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നാഗ്പൂര്‍

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും നാഗ്പൂരിലേക്ക് ലഭ്യമാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി നാഗ്പൂര്‍ റോഡ് മാര്‍ഗം ബന്ധപ്പെട്ടുകിടക്കുന്നു. കന്യാകുമാരി - വരാണസി (എന്‍ എച്ച് 7) ഹജീറ - കൊല്‍ക്കൊത്ത (എന്‍ എച്ച് 6) എന്നിവയിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലൊന്നാണ് നാഗ്പൂര്‍. ആളൊന്നിന് 1500 രൂപ നിരക്കില്‍ ടൂറിസ്റ്റ് ബസ്സുകളും ലഭ്യമാണ് നാഗ്പൂരില്‍.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നാഗ്പൂര്‍ പ്രധാനപ്പെട്ട ഒരു റെയില്‍വേ ഹബ്ബാണ്. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍ നിന്നും വളരെ എളുപ്പമാണ് ഇവിടെയെത്താന്‍. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളുമായി ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിദിനം ഏതാണ്ട് 160 ഓളം ട്രെയിനുകള്‍ നാഗ്പൂര്‍ വഴി സര്‍വ്വീസ് നടത്തുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നഗരഹൃദയത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് സെനഗോണ്‍ വിമാനത്താവളം. മുംബൈ, കൊല്‍ക്കൊത്ത, പൂനെ, ഡല്‍ഹി എന്നിങ്ങനെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. മുംബൈ ഛത്രപതി ശിവജി വാമനത്താവളമാണ് നാഗ്പൂരിന് അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City