നാഗ്പൂരിലുള്ള ബുദ്ധമതവിശ്വാസികളുടെ പ്രധാനപ്പെട്ട ഒരു പുണ്യസ്ഥലമാണ് ദീക്ഷഭൂമി. വര്‍ഷം തോറും ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടെയെത്തുന്നു. 120 അടി ഉയരമുള്ള ബുദ്ധസ്തൂപമാണ് ഇവിടത്തെ വിശേഷപ്പെട കാഴ്ച. ഡോ. ബി ആര്‍ അംബേദ്കറിനെ പിന്തുടര്‍ന്ന് ആയിരക്കണക്കിന് ദളിതര്‍ ബുദ്ധ മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ സ്ഥലമാണ് ഇന്ന് ദീക്ഷഭൂമി എന്ന പേരില്‍ അറിയപ്പെടുന്നത്. അശോക് വിജയദശമി എന്ന പേരില്‍ ആ ദിവസം ആഘോഷിക്കപ്പെടുന്നു. ഏകദേശം അയ്യായിരത്തിലധികം പേരെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമുണ്ട് ഈ സ്ഥലത്തിന്. ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെയും സ്ഥൈര്യത്തിന്റെയും സൂചകം കൂടിയാണ് ചരിത്രപ്രാധാന്യമുള്ള ദീക്ഷഭൂമി.



Click it and Unblock the Notifications