നാഗ്പൂരില്‍ വിദര്‍ഭ പ്രദേശത്തുള്ള മനോഹരമായ ഒരു ഡാമാണ് നാവേഗോണ്‍ ബണ്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. കോലു പട്ടേല്‍ കോലിയാണ് ഈ ബണ്ടിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
ഡോ. സലിം അലിയുടെ പേരിലുള്ള ഒരു പക്ഷസങ്കേതം കൂടി ഉള്‍ക്കൊള്ളുന്നതാണ് 300 വര്‍ഷത്തിലധികം പഴക്കമുള്ള നാവേഗോണ്‍ ബണ്ട്. ചീറ്റപ്പൂലിയും കരടിയുമടക്കമുള്ള നിരവധി വന്യമൃഗങ്ങളെയും ഇവിടെ സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കും. ഏത് പ്രായത്തിലുള്ള സഞ്ചാരികളും ഇവിടെയെത്താറുണ്ടെങ്കിലും സാഹസികരായ യാത്രികരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട ഇടമാണിത്.



Click it and Unblock the Notifications