കുടുംബസമേതം ഒരു വൈകുന്നേരം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് തെലങ്കാടി തടാകം. നാഗ്പൂരിന് തൊട്ടുപുറത്തായാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന തെലങ്കാടി തടാകം സ്ഥിതി ചെയ്യുന്നത്. പച്ചവിരിച്ച പാര്‍ക്കുകളും അക്വേറിയവും മറ്റുമായി കുട്ടികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ഇവിടം. സ്വച്ഛമായ നദിക്കരയില്‍ സ്വസ്ഥമായി അല്‍പനേരം ചെലവഴിക്കാനായാണ് ആളുകള്‍ ഇവിടെയത്തുന്നത്. ഇതിന് സമീപത്തായി ഒരു ഹനുമാന്‍ ക്ഷേത്രവും കാണാം. ഭക്തരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കാന്‍ തക്ക ശക്തിയുണ്ട് ഇവിടത്തെ പ്രതിഷ്ഠയ്ക്ക് എന്നാണ് വിശ്വസിക്കപ്പെടുന്നത്.



Click it and Unblock the Notifications