നഹനിനടുത്തുള്ള ത്രിലോക്പൂര്‍ ടൗണിലാണ് ത്രിലോക്പൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഹനില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയും, കല്‍ക്ക-അംബാല ഹൈവേയില്‍ നിന്ന് ആറുകിലോമീറ്ററും അകലെയാണ് ഈ സ്ഥലം. 1573 ല്‍ രാജ ദീപ് പ്രകാശാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. മഹാമായ ബാലസുന്ദരി ആരാധാനാമൂര്‍ത്തിയായ ഈ ക്ഷേത്രം ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഏറെയാളുകള്‍ സന്ദര്‍ശിക്കുന്നതാണ്. വിശ്വാസമനുസരിച്ച് ശക്തിയുടെയും, കരുത്തിന്റെയും ദേവിയാണ് ബാലസുന്ദരി. നവരാത്രി കാലത്ത് ഇവിടെ നടക്കുന്ന മേളയില്‍ ഏറെ വിശ്വാസികള്‍ പങ്കെടുക്കുന്നു.