ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ബോട്ട് ക്‌ളബ്ബുകളില്‍ രണ്ടാമത്തേതാണ് നൈനിറ്റാളിലെ ബോട്ട്‌ഹൗസ് ക്‌ളബ്ബ്. 1890ല്‍ സ്ഥാപിച്ച ബോട്ട് ക്‌ളബ്ബ് നൈനി തടാകത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നു. യാട്ടിംഗിന് പ്രാധാന്യം നല്‍കുന്ന ക്‌ളബ്ബില്‍ സമുഹത്തിലെ ഉന്നതര്‍ക്ക് മാത്രമാണ് അംഗത്വം നല്‍കുന്നത്.
സഞ്ചാരികള്‍ക്ക് ക്‌ളബ്ബിന് അകത്തുള്ള ബാറില്‍ ഉല്ലസിക്കാം. മാത്രമല്ല ബില്ലിയാര്‍ഡ് കളിക്കാനും ഷൂട്ടിംഗില്‍ ഏര്‍പ്പെടാനും അവസരമുണ്ട്. എന്നാല്‍ ഇതിനെല്ലാം താത്‌ക്കാലിക അംഗത്വം എടുക്കേണ്ടതുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ ഇവിടെ ഒരു യാട്ടിംഗ് ഉത്സവം സംഘടിപ്പിക്കാറുണ്ട്. ഇംഗ്‌ളണ്ടില്‍ യാട്ടിംഗ് ഉത്സവം നടക്കുന്ന അതേ സമയത്ത് തന്നെയാണ് ഇവിടെയും ഇത് സംഘടിപ്പിക്കുന്നത്.



Click it and Unblock the Notifications