നാമക്കല്‍ കോട്ടക്ക് സമീപം തന്നെയുള്ള പുരാതന ക്ഷേത്രമാണ് ഇത്. ആദിത്യമാന്‍ വംശത്തിലെ ഗുണശീല രാജാവാണ് നൂറ്റാണ്ടിന്‍െറ പെരുമ ഉറങ്ങുന്ന ക്ഷേത്രം നിര്‍മിച്ചത്. കല്ലില്‍ കൊത്തിയെടുത്തതാണ് ഇവിടത്തെ നരസിംഹ പ്രതിഷ്ഠ. മഹാവിഷ്ണുവിന്‍െറ പത്ത് അവതാരങ്ങളിലൊന്നായ നരസിംഹന്‍െറ അനുഗ്രഹം തേടി നൂറുകണക്കിന് വിശ്വാസികളാണ് ഇവിടെയത്തൊറ്.സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ് ഇവിടം.
ആഞ്ജനേയ ക്ഷേത്രത്തിന് എതിര്‍വശത്താണ് നരസിംഹര്‍ ക്ഷേത്രം. കമലാലയം ടാങ്ക്, അമ്മന്‍ ക്ഷേത്രം എന്നിവയും ഇതിന് അടുത്താണ്. ഇവിടത്തെ ഉല്‍സവം പ്രദേശത്തിന്‍െറ ഉല്‍സവമായാണ് കൊണ്ടാടാറ്. വൈഷ്ണവ വിശ്വാസികളായിരുന്നു നാമക്കലില്‍ ഭൂരിഭാഗവും. അതിനാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇവിടങ്ങളില്‍ ശിവക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നില്ല.



Click it and Unblock the Notifications