നാമക്കലില്‍ നിന്ന് മുത്തുഗാപ്പെട്ടിയിലേക്ക് പോകും വഴി പത്ത് കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് ഈ ക്ഷേത്രം. ചെറിയ കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ തെക്കേ ഇന്ത്യയിലെ പ്രമുഖ ഹൈന്ദവാചാര്യനും സന്യാസിയും ആയ കൃപാനന്ദ വാര്യര്‍ ഇടക്കിടെ ധ്യാനത്തിനും മറ്റും എത്താറുണ്ട്.