സിക്കിമിലെ സാംദ്രുപ്ത്സെ കുന്നുകള്‍ ഒരു പ്രധാന കാഴ്ചയാണ്. ബുധിയ ഭാഷയില്‍ സാംദ്രുപ്ത്സെ എന്ന വാക്കിനര്‍ത്ഥം 'ആഗ്രഹം സഫലമാക്കുന്ന കുന്ന്' എന്നാണ്. ഇതൊരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവുമാണ്.
സിക്കിമിന്‍റെ തെക്ക് ഭാഗത്ത് നാംചിയോട് ചേര്‍ന്നാണ് സാംദ്രുപ്ത്സെ സ്ഥിതി ചെയ്യുന്നത്. ഗാങ്ങ്ടോക്കില്‍ നിന്ന് ഇവിടേക്ക് 75 കിലോമീറ്റര്‍ ദൂരമുണ്ട്. ഗുരു റിമ്പോച്ചെ അഥവാ ഗുരു പത്മസംഭവയുടെ വന്‍ പ്രതിമയാണ് ഈ സ്ഥലത്തെ അറിയപ്പെടുന്നതാക്കിയത്. സിക്കിമിന്‍റെ വിശുദ്ധ പുരുഷനായ ഇദ്ദേഹം സിക്കിമിനെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം.
135 അടി ഉയരമുള്ള ഈ പ്രതിമ അദ്ദഹത്തിന്‍റെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണ്. 1997 ല്‍ ദലൈലാമയാണ് ഇതിന് അടിത്തറയിട്ടത്. മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് പണിതീര്‍ത്ത ഈ പ്രതിമ സിക്കിം ഗവണ്‍മെന്‍റാണ് സ്പോണ്‍സര്‍ ചെയ്തത്.



Click it and Unblock the Notifications