ബാബ നരസിങ് ദാസ്, ബാബ ഗണേശ് ദാസ് എന്നിങ്ങനെ രണ്ട് സന്യാസിവര്യന്മാരുടെ പുണ്യജന്മം കൊണ്ട് അനുഗ്രഹീതമാണ് കാന്തിഗ്രാമം. ബാബ നരസിങ് ദാസിന്റെ അനുഗ്രഹത്താല്‍ ഒരു പുത്രനും പുത്രിയും രാജാവിന് ജനിച്ചു.പില്‍ക്കാലത്ത് ഒരു ക്ഷേത്രവും അതിനോട് ചേര്‍ന്ന് മാര്‍ബിള്‍ കല്ലുകള്‍ കൊണ്ട് ഒരു സമാധിയും കുളവും ബാബയോടുള്ള ആദരസൂചകമായി രാജാവ് പണിതു.
എല്ലാ വര്‍ഷവും വാസന്തപഞ്ചമി നാളില്‍ ഗംഭീരമായൊരു ഉത്സവം ഇവിടെ നടത്തിവരുന്നു. ബാബ ഗണേശ് ദാസ് എന്ന സന്യാസിയുടെ സമാധിയും ഈ ഗ്രാമത്തില്‍ തന്നെയാണ്. ഇവിടെയും ഭക്തജനങ്ങള്‍ ആഘോഷപൂര്‍വ്വം ഒത്തുകൂടാറുണ്ട്.



Click it and Unblock the Notifications