മുഗളന്മാരെ വിറപ്പിച്ച ഷേര്‍ഷ സൂരിയുടെ മുത്തച്ഛനായ ഇബ്രാഹിം സൂരിയുടെ സ്മരണാര്‍ത്ഥമാണ് ഈ സ്മാരകമന്ദിരം പണിയിക്കപ്പെട്ടത്. ബംഗാളിലെ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഷേര്‍ഷയുടെ പ്രമുഖ ശില്പിയായിരുന്ന ഷെയ്ഖ് അഹമെദ് നിയാസിയാണ് ഇത് പണിതത്. പേര്‍ഷ്യന്‍ വാസ്തുകലയുടെ അന്യാദൃശ സൌന്ദര്യം സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.