നാര്‍നോല്‍ - രിവാരി റോഡില്‍ പുതിയ ബസ്സ്റ്റാന്റിനടുത്താണ് ഈ ശിവക്ഷേത്രം. ശിവന് പുറമെ അനേകം ദേവഗണങ്ങളെയും ഇവിടെ കുടിയിരുത്തിയിട്ടുണ്ട്. കുടുംബത്തിലെ അംഗങ്ങളെ ഒന്നാകെ ആകര്‍ഷിക്കുന്ന ഒരേയൊരു ക്ഷേത്രമാണിത്. ഇതിന്റെ പുറകില്‍ ഒരു കഥയുണ്ട്. ഒരാള്‍ തന്റെ പറമ്പ് കിളക്കുന്നതിനിടയില്‍ യാദൃശ്ചികമായി ഒരു ശിവലിംഗം കണ്ടെത്തി. പിന്നീട് തന്റെ ഉറക്കത്തില്‍ ഒരശരീരി കേള്‍ക്കാന്‍ ഇടയായി. ശിവന് ഒരമ്പലം പണിയുവാനും ശിവലിംഗത്തെ അവിടെ പ്രതിഷ്ഠിക്കുവാനുമായിരുന്നു കല്പന. അങ്ങനെയാണ് ക്ഷേത്രം പണിതുയര്‍ത്തിയത്. ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ ഏതാഗ്രഹവും സഫലമാകുമെന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്.



Click it and Unblock the Notifications