സുബേദാര്‍ ഷമാസ് ഖാനെതിരെയുള്ള യുദ്ധത്തില്‍ മരിച്ച പടായാളികളുടെ സ്‌മരണയ്‌ക്കായി പണികഴിപ്പിച്ചതാണ് ഗുരുദ്വാര സാഹിദ്‌ഗഞ്ച് തല്‍വാന്ദി ജത്താന്‍ . ബെഹ്രാമില്‍ നിന്നും ഒരു പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സുബേദാറിനെതിരെ യുദ്ധം ചെയ്‌തത് ഗോദ്രിയ സിങ്, ലോദ്രിയ സിങ്, റൂപ് കൗര്‍ എന്നിവരാണ്.
സിഖ് പടായാളികളെ സംസ്‌കരിച്ച സ്ഥലമാണ് ഇത്. സിഖ് ഗുരുക്കളുടെ ജന്മ ദിനങ്ങളോടനുബന്ധിച്ച് ഇവിടെ വിവിധ ആഘോഷങ്ങള്‍ നടക്കാറുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക് പുറമെ സന്ദര്‍ശകരും എത്താറുണ്ട്. റാഹോണ്‍ റെയില്‍വെസ്റ്റേഷനില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഗുരുദ്വാര.



Click it and Unblock the Notifications