മധ്യപ്രദേശിലെ നീമച്ച് ജില്ല 1998 ജൂണ്‍ 30 നാണ് രൂപീകരിച്ചത്. നേരത്തെ മന്ദ്‌സൗര്‍ ജില്ലയുടെ ഭാഗമായിരുന്നു നീമച്ച്. ബ്രിട്ടീഷ് ഭരണകാലത്തെ പ്രശസ്തമായ പടക്കോട്ടയായിരുന്നു നീമച്ച്. പിന്നീട് ഇത് ക്രൗണ്‍ റെപ്രസെന്റേറ്റീവ് പോലീസ് ഫോഴ്‌സിന്റെ ആസ്ഥാനമായി രൂപാന്തരപ്പെട്ടു.
നീമച്ചിലെ കാഴ്ചകള്‍
നിരവധി ടൂറിസം സാധ്യതകളും കാഴ്ചകളുമുള്ള ഒരു സ്ഥലമാണ് നീമച്ച്. മനോഹരവം നിറപ്പകിട്ടാര്‍ന്നതുമായി മാര്‍ക്കറ്റുകള്‍, സുഖ്‌നാഥ്ജി ആശ്രമം, ഗാന്ധി സാഗര്‍ ഡാം, ഗാന്ധി സാഗര്‍ വന്യജീവിസങ്കേതം, ഭദ്വാമഠ ക്ഷേത്രം, നവകോരണ്‍ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കാനായുള്ളത്.
പാരമ്പര്യവും പ്രത്യേകതയും
താസിയയിലെ മുഹറം ആഘോഷങ്ങള്‍ക്ക് പ്രത്യേകമായി പേുകേട്ട സ്ഥലമാണ് നീമച്ച്. 150 വര്‍ഷത്തോളം പഴക്കമുണ്ടിതിന്. ഇമാം മുഹമ്മദിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മപുതുക്കുന്ന ചടങ്ങാണിത്.
എങ്ങിനെയെത്തും
മധ്യപ്രദേശിന്റെ ഏത് ഭാഗത്ത് നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് നീമച്ച്. ഉദയ്പൂരാണ് സമീപത്തുള്ള വിമാനത്താവളം.
കാലാവസ്ഥശീതകാലമാണ് നീമച്ച് സന്ദര്‍ശത്തിന് അനുയോജ്യം.



Click it and Unblock the Notifications