Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നെല്ലൂര്‍ » ആകര്‍ഷണങ്ങള് » നരസിംഹ സ്വാമി ക്ഷേത്രം

നരസിംഹ സ്വാമി ക്ഷേത്രം, നെല്ലൂര്‍

21

നെല്ലൂരിലെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിത്. നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ മാറിയാണ് ഈ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ വേദഗിരി ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹ മൂര്‍ത്തിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു ഒട്ടേറെ വിശ്വാസങ്ങള്‍ ഭക്തര്‍ക്കിടയിലുണ്ട്. ക്ഷേത്രത്തിനുള്ളിലായി സന്താന വൃക്ഷ എന്ന പേരില്‍ ഒരു അത്ഭുത വൃക്ഷമുണ്ട്‌. കുട്ടികളില്ലാത്ത ഒട്ടേറെ ദമ്പതികള്‍ സന്താന ലബ്ധിക്കായി ഇവിടെ പ്രാര്‍ത്ഥനക്കായി എത്തുന്നു.

ഇവിടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ സന്താന സൌഭാഗ്യം കൈവരും എന്നൊരു വിശ്വാസം ഇവര്‍ക്കിടയിലുണ്ട്.  ഇതിനടുത്തുള്ള കൊണ്ടി കസുലി ഹുണ്ടി വിഷ ചികിത്സയുമായി ബന്ധപ്പെട്ട് വളരെ പേര് കേട്ടതാണ്. സര്‍പ്പത്തിന്റെയോ തേളിന്റെയോ വിഷമേറ്റാല്‍ ഇവിടുത്തെ പ്രാര്‍ത്ഥന കൊണ്ട് സുഖപ്പെടുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു തൊട്ടു മുകളിലായി തന്നെ ആദി ലക്ഷ്മിയുടെ മറ്റൊരു ചെറിയ ആരാധനാലയവും കാണാം. നെല്ലൂരിലെത്തുന്ന സഞ്ചാരികളാരും തന്നെ നരസിംഹ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കാതെ മടങ്ങാറില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon