Search
  • Follow NativePlanet
Share
» »പര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരും

പര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരും

ദേശീയ ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഈ പ്രഖ്യാപനം നടത്തിയത്.

സമയമുള്ളപ്പോള്‍ പൈസ കാണില്ല. പൈസ ഉള്ളപ്പോൾ സമയം കാണില്ല. ഇതും രണ്ടും ശരിയായി വരുമ്പോൾ സീസണും കഴിയും.. ഒരു സാധാരണ സഞ്ചാരി സ്ഥിരം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ കുറച്ച് മാത്രമാണിത്. എന്നാൽ കുറച്ച് കഷ്ടപ്പാട് ഒക്കെ സഹിച്ച് സമയം കണ്ടെത്തി യാത്ര ചെയ്യുന്നവർക്ക് കിടിലൻ ഓഫറുമായാണ് കേന്ദ്ര സർക്കാർ വന്നിരിക്കുന്നത്. വളരെ ലളിതമായി പറഞ്ഞാൽ കഷ്ടപ്പെട്ട് സമയമുണ്ടാക്കി യാത്ര പോയാൽ അതിന്റെ ചിലവ് സർക്കാർ നോക്കിക്കോളുമെന്ന്... കൂടുതലൊന്നും പറയുവാനില്ല എന്നല്ലേ... ഇനി സംഗതി സത്യമാണോ എന്നായിരിക്കും ആലോചിക്കുന്നത്... കൂടുതലൊന്നും ആലോചിക്കേണ്ട...സംഗതി സത്യമാണ്. ദേശീയ ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഈ പ്രഖ്യാപനം നടത്തിയത്. വിശദാംശങ്ങളിലേക്ക്...

ഒരു വർഷം 15 സ്ഥലങ്ങൾ

ഒരു വർഷം 15 സ്ഥലങ്ങൾ

ഒരു വർഷം കൊണ്ട് സ്വന്തം സംസ്ഥാനത്തിനു പുറത്തുള്ള 15 വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് അതിന്റെ ഫോട്ടോകൾ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നവർക്കാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയുടെ നേട്ടമുണ്ടാവുക. ദേശീയ ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി കൊണാർക്കിൽ ഒഡീഷ സർക്കാരും എഫ്ഐസിസിയും ചേർന്നു നടത്തിയ ദ്വിദിന നാഷണൽ ടൂറിസം കോൺഫറൻസിലാണ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ ഈ പ്രഖ്യാപനം നടത്തിയത്.

PC:Freepik

പര്യാതൻ പർവ് പദ്ധതി

പര്യാതൻ പർവ് പദ്ധതി

2022 ഓടെ ഓരോ ഭാരതീയനും കുറ‍ഞ്ഞത് 15 വിനോദ സഞ്ചാര കേന്ദ്രങ്ങളെങ്കിലും സന്ദർശിച്ചിരിക്കണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പര്യാതൻ പർവ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്. ഒരു വർഷത്തിനുള്ളിൽ സ്വന്തം സംസ്ഥാനത്തിനു പുറത്തുള്ള 15 വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് അതിൻറെ ഫോട്ടോകൾ വെബ്സൈറ്റിലേക്ക് പങ്കുവയ്ക്കുന്ന ആളുകൾക്കാണ് ഈ പദ്ധതികൊണ്ട് പ്രയോജനമുണ്ടാവുക. യാത്ര ചെയ്യുവാൻ ആഗ്രഹമുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി. ധനപരമായ ഒരു നേട്ടമായിട്ടല്ല മറിച്ച് സഞ്ചാരികൾക്കുള്ള ഒരു പ്രോത്സാഹനമായാണ് പദ്ധതിയെ കാണേണ്ടത് എന്ന് പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. ടൂറിസം ഡെസ്റ്റിനേഷനുകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ ട്രെയിനുകൾ ഇറയ്ക്കുന്ന കാര്യവും ടൂറിസം വകുപ്പിന്റെ പരിഗണനയിലുണ്ട് എന്നും മന്ത്രി അറിയിച്ചു.

പരിഗണനകൾ വേറെയും

പരിഗണനകൾ വേറെയും

പര്യാതൻ പർവ് പദ്ധതി കൂടാതെ വിനോദ സഞ്ചാര രംഗത്ത് മാറ്റങ്ങള്‌ കൊണ്ടു വരുന്ന മറ്റു പല കാര്യങ്ങളും കൊണാർക്കിൽ നടന്ന നാഷണൽ ടൂറിസം കോൺഫറൻസിൽ ചർച്ച ചെയ്തു. കൊണാർക് സൂര്യ ക്ഷേത്രത്തെ ഐക്കോണിക് സൈറ്റുകളുടെ പട്ടികയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു. ഇത് കൂടാതെ ടൂറിസ്റ്റ് ഗൈഡുകളായി പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്ക് ഇതിനുവേണ്ട സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ടൂറിസം മന്ത്രാലയം സംഘടിപ്പിക്കാറുണ്ട്.

കൊണാർക്ക് സൂര്യ ക്ഷേത്രം

കൊണാർക്ക് സൂര്യ ക്ഷേത്രം

കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്ന സ്ഥലം എന്നാണ് കൊണാര്‍ക്കിനെ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ നിർമ്മിതികളിലൊന്നായ കൊണാർക് സൂര്യ ക്ഷേത്രം ഒഡീഷയിലെ പുരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. യുനസ്കോയുടെ പൈതൃക സ്മാരകങ്ങളിലൊന്നായ ഈ ക്ഷേത്രം ബ്ലാക്ക് പഗോഡ എന്ന പേരിലാണ് വിദേശികൾക്കിടയിൽ അറിയപ്പെടുന്നത്.
സൂര്യ ക്ഷേത്രം മുഴുവൻ ഒരു വലിയ രഥത്തിന്റെ ആകൃതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏഴ് കുതിരകളും ഇരുപത്തിരണ്ട് ചക്രങ്ങളും, സൂര്യദേവനെ ആകാശത്തിനു കുറുകെ വഹിക്കുന്നു. ക്ഷേത്ര നിർമ്മാണത്തിൽ കല്ലുകൾ തമ്മിൽ യോജിപ്പിക്കാൻ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല. പകരം ഓരോ കല്ലും പ്രത്യേക രീതിയിൽ കൂട്ടിയിണക്കിയാണ് നിർമിച്ചിരിക്കുന്നത്.

PC:SATHWIKBOBBA

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+