Search
  • Follow NativePlanet
Share
» »ഡല്‍ഹി യാത്ര: നാളെ മുതൽ ബുധനാഴ്ച വരെ ഗതാഗത നിയന്ത്രണം.. ഈ റൂട്ടിൽ വാഹനങ്ങള്‍ പോകില്ല! പാർക്കിങ്ങ് നിര്‍ദ്ദേശം

ഡല്‍ഹി യാത്ര: നാളെ മുതൽ ബുധനാഴ്ച വരെ ഗതാഗത നിയന്ത്രണം.. ഈ റൂട്ടിൽ വാഹനങ്ങള്‍ പോകില്ല! പാർക്കിങ്ങ് നിര്‍ദ്ദേശം

ഡൽഹി നിവാസികളേ.. വരുന്ന ആഴ്ചയിൽ നഗരത്തിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത. ഏപ്രിൽ 26 ശനിയാഴ്ച മുതൽ മുതൽ 30 ബുധനാഴ്ച വരെ നടക്കുന്ന ഹനുമന്ത് കഥാ പാരായണം കണക്കിലെടുത്ത് ഡല്‍ഹി ട്രാഫിക് പോലീസ് ഗതാഗത മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. വാരാന്ത്യത്തിലും തുടർന്നുള്ള ദിവസങ്ങളിലും യാത്രകൾ പ്ലാൻ ചെയ്യുന്നവര്‍ ആവശ്യമായ മുൻകരുതലുകൾ എടുത്താൽ തിരക്കില്ലാത്ത യാത്ര ഉറപ്പാക്കാം.

ഡൽഹി പശ്ചിമ് വിഹാറിലെ റാഡിസൺ ബ്ലൂവിന് സമീപമുള്ള ഡിഡിഎ ഗ്രൗണ്ടിൽ ബാഗേശ്വർ ധാമിലെ ശ്രീ. ധീരേന്ദർ ശാസ്ത്രിയാണ് ന്ന ശ്രീ ഹനുമന്ത് കഥ പാരായണം നടത്തുന്നത്. ഈ ദിവസങ്ങള പൊതുജന സൗകര്യത്തിനും ഫലപ്രദമായ ഗതാഗത നിയന്ത്രണത്തിനുമായി പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഡൽഹി പോലീസ് ഏർപ്പെടുത്തും. ഈ ദിവസങ്ങളിലെ പ്രധാന ഗതാഗത ക്രമീകരണങ്ങളും പകരം റൂട്ടുകളും നോക്കാം.

Delhi Travel Advisory Issued for April 26 To 30

ജ്വാല ഹെറി മാർക്കറ്റിൽ നിന്ന് നംഗ്ലോയിയിലേക്ക് യാത്ര ചെയ്യുന്നവർക്ക്

1. ഡോ. മേജർ അശ്വിനി മാർഗിൽ നിന്ന് റോഹ്തക് റോഡിലേക്കും പിന്നീട് ഇടത്തേക്ക് പീരാഗഢി ചൗക്കിലേക്കും പോകുക.

2. ചൗധരി ബൽബീർ സിംഗ് മാർഗിൽ നിന്ന് റോഹ്തക് റോഡിലേക്കും തുടർന്ന് ഇടത്തേക്ക് പീരാഗഢി ചൗക്കിലേക്കും പോകുക.

ജനക്പുരി ജില്ലാ കേന്ദ്രത്തിൽ നിന്ന് നങ്ലോയിയിലേക്ക് യാത്ര ചെയ്യുന്നവർക്ക്

1. ഔട്ടർ റിംഗ് റോഡിൽ മീര ബാഗ്-നിലോത്തി റോഡിലേക്ക് ഇടത്ത് തിരിയുക, ജ്വാല ഹെറി 60 ഫീറ്റ് റോഡ് വഴി ഉദ്യോഗ് ഭവൻ മെട്രോ സ്റ്റേഷനിലും നങ്ലോയി ഡിടിസി ഡിപ്പോയിലും എത്തിച്ചേരുക.

2. ഔട്ടർ റിംഗ് റോഡിന്റെ അവസാനത്തിൽ നിന്ന്, ഭൈര എൻക്ലേവ് അണ്ടർപാസ്, പീരഗഢി ഫ്ലൈഓവർ, മംഗോൾപുരി ഫ്ലൈഓവറിന് കീഴിലുള്ള യു-ടേൺ എന്നിവ ഉപയോഗിക്കുക, തുടർന്ന് പീരഗഢിയിൽ നിന്ന് റോഹ്തക് റോഡിൽ വലത്തേക്ക് നങ്ലോയിയിലേക്ക് പോകുക.

റോഡ് അടച്ചിടും

ഏപ്രിൽ 26 ശനിയാഴ്ച മുതൽ മുതൽ 30 ബുധനാഴ്ച വരെ നഗരത്തിലെ തിരഞ്ഞടുത്ത റോഡുകളിൽ വാഹന ഗതാഗതം നിയന്ത്രിക്കും,

സായി ബാബ മന്ദിർ റോഡ് (ആർ/എ ഭൈര എൻക്ലേവ് മുതൽ കാശി റാം കട്ട് വരെ)
പി.എസ്. പശ്ചിം വിഹാർ വെസ്റ്റ് റോഡ് (നാഷണൽ മാർക്കറ്റ് റെഡ് ലൈറ്റ് മുതൽ സെന്റ് മാർക്ക്സ് സ്കൂൾ വരെ)
പെട്രോൾ പമ്പിൽ നിന്ന് റാഡിസൺ ബ്ലൂവിലേക്കുള്ള സർവീസ് , സൈഡ് റോഡ് (ഔട്ടർ റിംഗ് റോഡിലെ പീരാഗഢിയിലേക്ക്) എന്നിവിടങ്ങളിവ്‍ വാഹന ഗതാഗതം അനുവദിക്കില്ല.,

ഹനുമന്ത് കഥ പാരായണം പങ്കെടുക്കുന്നവര്‍ക്കുള്ള പാർക്കിങ് നിര്‍ദ്ദേശങ്ങള്‍

ജ്വാല ഹെറി മാർക്കറ്റിൽ നിന്ന്:
1. ഡോ. മേജർ അശ്വിനി മാർഗ് വഴി - റോഹ്തക് റോഡ് - മിയാൻവാലി നഗറിൽ ഇടത്തേക്ക് - ലക്ഷ്മി നാരായൺ റോഡ് പ്രേം സുഖ് മാർഗ് - പി-1 ലേക്ക് ഇടത്തേക്ക്, പി-2 & പി-3 ലേക്ക് വലത്തേക്ക്.

ചൗധരി ബൽബീർ സിംഗ് മാർഗ് വഴി - റോഹ്തക് റോഡ് - മുകളിൽ പറഞ്ഞ അതേ വഴി പിന്തുടരുക.

ജനക്പുരി ജില്ലാ കേന്ദ്രത്തിൽ നിന്ന്
1. മീര ബാഗ്-നിലോത്തി റോഡ് - പി-1, പി-2 ലേക്ക് വലത്തേക്ക് പ്രേം സുഖ് മാർഗിലേക്ക്; പി-3 ലേക്ക് ഇടത്തേക്ക്.
2. ഭൈര എൻക്ലേവ് അണ്ടർപാസും പീരാഗർഹി ഫ്ലൈഓവറും വഴി - മംഗോൾപുരി ഫ്ലൈഓവറിന് കീഴിലുള്ള യു-ടേൺ- മിയാൻവാലി നഗർ - ലക്ഷ്മി നാരായൺ റോഡ് - ച. പ്രേം സുഖ് മാർഗ് - പി-1 ലേക്ക് ഇടത്തേക്ക്, പി-2 & പി-3 ലേക്ക് വലത്തേക്ക്.

ടിക്രി ബോർഡറിൽ നിന്ന് നിന്ന്

1: നങ്ലോയി ഡിടിസി ഡിപ്പോയിൽ വലത് - ജ്വാല പുരി 60 ഫീറ്റ് റോഡ് - പ്രേം സുഖ് മാർഗ് കട്ട് - പി-3 ന് വലത്, പി-1 & പി-2 ന് ഇടത്
2. ഉദ്യോഗ് നഗർ മെട്രോയ്ക്ക് സമീപമുള്ള യു-ടേൺ - ദർബൽ നാഥ് മാർഗിൽ ഇടത് - പ്രേം സുഖ് മാർഗ് കട്ട് - പി-3 ന് വലത്, പി-1 & പി-2 ന് ഇടത്.

മധുബൻ ചൗക്കിൽ നിന്ന്

പീരാഗഢി ചൗക്ക് - റോഹ്തക് റോഡിലേക്ക് വലത് (നങ്ലോയി ദിശ) - മിയാൻവാലി നഗറിൽ ഇടത് - ലക്ഷ്മി നാരായൺ റോഡ് - സിഎച്ച് പ്രേം സുഖ് മാർഗ് - പി-1 ന് ഇടത്, പി-2 & പി-3 ന് വലത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: delhi
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+