ടിക്കറ്റ് ബുക്കിങ്ങ് ആരംഭിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം
ഏവിയേഷന്‍ റെഗുലേറ്ററിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനില്‍ കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. പുതിയ ഉത്തരവുകള്‍ പുറത്തിറങ്ങുന്നതു വരെ, മേയ് നാലു മുതല്‍, വിമാസ സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ സാധിക്കില്ല എന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്,
എല്ലാ എയര്‍ലൈന്‍സുകളും ടിക്കറ്റ് ബുക്കിങ്ങ് ആരംഭിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് മുന്‍പ് നോട്ടീസും ആവശ്യമായ സമയവും നല്കുമെന്നും സര്‍ക്കുലര്‍ പറയുന്നു.
ടിക്കറ്റ് ബുക്കിങ് നിര്‍ത്തി എയര്‍ ഇന്ത്യ
ഇതിനിടെ കഴിഞ്ഞ ദിവസം ആരംഭിച്ച ടിക്കറ്റ് വില്പന എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു. പാസഞ്ചര്‍ ഫ്ലൈറ്റ് സേവനങ്ങള്‍ പുനനാരംഭിക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തതിനു ശേഷം ടിക്കറ്റ് ബുക്കിങ് ആരംഭിക്കാം എന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യ ബുക്കിങ് നിര്‍ത്തിയത്. സര്‍ക്കാര്‍ തീരുമാനമെടുത്ത ശേഷം ടിക്കറ്റ് ബുക്കിങ് ആരംഭിക്കാം എന്നായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചത്.
അറിയിപ്പ് ഇങ്ങനെ
നിലവിലെ ആരോഗ്യ പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ മേയ് മൂന്നു വരെ ആഭ്യന്തര സര്‍വ്വീസുകള്‍ക്കും മേയ് 31 വരെ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കും വേണ്ടിയുള്ള ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്.
നിയന്ത്രണത്തിലായതിനു ശേഷം
രാജ്യത്തെ കൊറോണ വൈറസ് ബാധ നിയന്ത്രിതമായതിനു ശേഷം മാത്രം വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവിലെ ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്ന് രാത്രി 11.59 വരെയാണ് രാജ്യത്ത് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.