മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളിലേക്ക് നാട് കടന്നു കഴിഞ്ഞു. ഒരുക്കങ്ങളൊന്നും തുടങ്ങിയിട്ടില്ലെങ്കിലും നീണ്ട അവധിക്കും യാത്രകൾക്കും സാധ്യത ഉള്ളതിനാൽ മറുനാട്ടിൽ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്കുള്ള യാത്രകൾ പ്ലാന് ചെയ്തു തുടങ്ങി. ഇതോടെ യാത്രക്കാരുടെ സൗകര്യം പ്രമാണിച്ച് കെ എസ് ആർ ടി സി. ബെംഗളുരു, ചെന്നൈ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക ബസുകൾ ഓടിക്കും.
മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ഒക്ടോബർ 9 മുതൽ നവംബർ 7 വരെയാണ് കെഎസ്ആർടിസി അധിക അന്തർസംസ്ഥാന സർവ്വീസുകൾ നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

യാത്രക്കാരുടെ തിരക്കനുസ്സരിച്ച് കൂടുതൽ സർവീസ് ആവശ്യമെങ്കിൽ അത് നടത്തുവാനും കെഎസ്ആർടിസി യൂണിറ്റുകൾ സജ്ജമാണ്. ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. ഓണ്‍ലൈൻ റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. മഹാനവമി, വിജയദശമി, ദീപാവലി കെഎസ്ആർടിസി പ്രത്യേക സർവ്വീസുകളുടെ സമയക്രമം വിശദമായി അറിയാം.
ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ
1. 19.45 ബാംഗ്ലൂർ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
2. 20.15 ബാംഗ്ലൂർ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
3. 20.50 ബാംഗ്ലൂർ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
4. 21.15 ബാംഗ്ലൂർ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
5. 21.45 ബാംഗ്ലൂർ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
6. 22.15 ബാംഗ്ലൂർ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
7. 22.50 ബാംഗ്ലൂർ - കോഴിക്കോട് (SF) (മൈസൂർ,സുൽത്താൻബത്തേരി വഴി)
8. 23.15 ബാംഗ്ലൂർ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
9. 9. 20.45 ബാംഗ്ലൂർ - മലപ്പുറം (S/F) (മൈസൂർ, കുട്ട വഴി) (ഒന്നിടവിട്ട ദിവസങ്ങളിൽ)
10. 20.45 ബാംഗ്ലൂർ - മലപ്പുറം (S/Dlx.) (മൈസൂർ, കുട്ട വഴി)(ഒന്നിടവിട്ട ദിവസങ്ങളിൽ)
11.19.15 ബാംഗ്ലൂർ - തൃശ്ശൂർ (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
12. 21.15 ബാംഗ്ലൂർ - തൃശ്ശൂർ (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
13. 22.15 ബാംഗ്ലൂർ - തൃശ്ശൂർ (SF) (കോയമ്പത്തൂർ, പാലക്കാട് വഴി)
14.17.30 ബാംഗ്ലൂർ എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
15. 18.30 ബാംഗ്ലൂർ - എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
16. 19.30 ബാംഗ്ലൂർ - എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
17. 19.45 ബാംഗ്ലൂർ - എറണാകുളം(S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
18. 20.30 ബാംഗ്ലൂർ - എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
19. 17.00 ബാംഗ്ലൂർ - അടൂർ (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
20. 17.30 ബാംഗ്ലൂർ - കൊല്ലം (S/Exp) (കോയമ്പത്തൂർ, പാലക്കാട് വഴി)
21. 18.10 ബാംഗ്ലൂർ - കോട്ടയം (S/Dlx) (കോയമ്പത്തൂർ, പാലക്കാട് വഴി )
22. 19.10 ബാംഗ്ലൂർ - കോട്ടയം (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
23. 20.30 ബാംഗ്ലൂർ - കണ്ണൂർ (SF)(ഇരിട്ടി, മട്ടന്നൂർ വഴി)
24. 21.45 ബാംഗ്ലൂർ - കണ്ണൂർ (SF) (ഇരിട്ടി, മട്ടന്നൂർ വഴി)
25. 22.45 ബാംഗ്ലൂർ - കണ്ണൂർ (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
26. 22.15 ബാംഗ്ലൂർ - പയ്യന്നൂർ (S/Exp.) (ചെറുപുഴ വഴ
27. 19.30 ബാംഗ്ലൂർ - തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി)
28. 18.30 ചെന്നൈ - തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി)
29. 19.30 ചെന്നൈ - എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ വഴി)
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
09.10.2024 മുതൽ 06.11.2024 വരെ
1. 20.15 കോഴിക്കോട് - ബാംഗ്ലൂർ (SF) (മാനന്തവാടി, കുട്ട വഴി)
2. 20.45 കോഴിക്കോട് - ബാംഗ്ലൂർ (SF) (മാനന്തവാടി, കുട്ട വഴി)
3. 21.15 കോഴിക്കോട് - ബാംഗ്ലൂർ (SF) (മാനന്തവാടി, കുട്ട വഴി)
4. 21.45 കോഴിക്കോട് - ബാംഗ്ലൂർ (SF) (മാനന്തവാടി, കുട്ട വഴി)
5. 22.15 കോഴിക്കോട് - ബാംഗ്ലൂർ (SF) (മാനന്തവാടി, കുട്ട വഴി)
6. 22.30 കോഴിക്കോട് - ബാംഗ്ലൂർ (SF) (മാനന്തവാടി, കട്ട വഴി)
7. 22.50 കോഴിക്കോട് - ബാംഗ്ലൂർ (SF) (മാനന്തവാടി, കുട്ട വഴി)
8. 23.15 കോഴിക്കോട് - ബാംഗ്ലൂർ (SF) (മാനന്തവാടി, കുട്ട വഴി)
9. 20.00 മലപ്പുറം - ബാംഗ്ലൂർ (S/F) (മാനന്തവാടി, കുട്ട വഴി (ഒന്നിടവിട്ട ദിവസങ്ങളിൽ)
10. 20.00 മലപ്പുറം - ബാംഗ്ലൂർ (S/Dlx.) (മാനന്തവാടി, കുട്ട വഴി) (ഒന്നിടവിട്ട ദിവസങ്ങളിൽ)
11. 19.45 തൃശ്ശൂർ - ബാംഗ്ലൂർ (S/Exp.) (കോയമ്പത്തൂർ, സേലം വഴി)
12. 21.15 തൃശ്ശൂർ - ബാംഗ്ലൂർ (S/Exp.) (കോയമ്പത്തൂർ, സേലം വഴി)
13. 22.15 തൃശ്ശൂർ - ബാംഗ്ലൂർ (SF) (കോയമ്പത്തൂർ, സേലം വഴി)
14. 17.30 എറണാകുളം - ബാംഗ്ലൂർ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
15. 18.30 എറണാകുളം - ബാംഗ്ലൂർ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
16. 19.00 എറണാകുളം - ബാംഗ്ലൂർ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
17. 19.30 എറണാകുളം - ബാംഗ്ലൂർ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
18. 20.15 എറണാകുളം - ബാംഗ്ലൂർ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
19. 17.30 അടൂർ - ബാംഗ്ലൂർ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
20. 18.00 കൊല്ലം - ബാംഗ്ലൂർ (S/ Exp.) (കോയമ്പത്തൂർ, സേലം വഴി)
21. 18.10 കോട്ടയം - ബാംഗ്ലൂർ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
22. 19.10 കോട്ടയം - ബാംഗ്ലൂർ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
23. 20.10 കണ്ണൂർ - ബാംഗ്ലൂർ (SF) (മട്ടന്നൂർ, ഇരിട്ടി വഴി)
24. 21.40 കണ്ണൂർ - ബാംഗ്ലൂർ (SF) (ഇരിട്ടി, കൂട്ടുപുഴ വഴി)
25. 22.10 കണ്ണൂർ - ബാംഗ്ലൂർ (SF) (ഇരിട്ടി, കൂട്ടുപുഴ വഴി)
26. 17.30 പയ്യന്നൂർ - ബാംഗ്ലൂർ (S/Exp.) (ചെറുപുഴ വഴി)
27. 18.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.) (നാഗർകോവിൽ, മധുര വഴി)
28. 18.30 തിരുവനന്തപുരം - ചെന്നൈ (S/Dlx.) (നാഗർകോവിൽ വഴി)
29. 19.30 എറണാകുളം - ചെന്നൈ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















