Search
  • Follow NativePlanet
Share
» »ചെറിയ പെരുന്നാളും വാരാന്ത്യവും.. എട്ടു ട്രെയിനുകൾക്ക് അധിക കോച്ചുമായി റെയിൽവേ, തിരക്കില്ലാതെ പോകാം

ചെറിയ പെരുന്നാളും വാരാന്ത്യവും.. എട്ടു ട്രെയിനുകൾക്ക് അധിക കോച്ചുമായി റെയിൽവേ, തിരക്കില്ലാതെ പോകാം

വാരാന്ത്യവും അവധി ദിവസങ്ങളും വരികയായി. ചെറിയ പെരുന്നാളും വരുന്ന ആഴ്ചയാണ്. അതുകൊണ്ടുതന്നെ യാത്രകൾക്ക് ആളുകൂടുമെന്നതും ടിക്കറ്റ് കിട്ടാൻ സാധ്യത കുറവാണെന്നുമാണ് ഈ ദിവസങ്ങളിൽ യാത്രക്കാർ നേരിടാൻ പോകുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. വാരാന്ത്യവും പെരുന്നാളും കണക്കാക്കി അവധിയെടുക്കുന്നവർ വെള്ളിയാഴ്ച മുതൽ യാത്രയ്ക്ക് ഒരുങ്ങും. ഇപ്പോഴിതാ, ഈ സീസണിലെ തിരക്ക് പ്രമാണിച്ച് ട്രെയിനുകൾക്ക് അധിക കോച്ചുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവേ.

Southern Railway announces Additional Coaches For 8 Trains Complete List

മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ - മധുര ജംഗ്ഷൻ അമൃത എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ്, കോഴിക്കോട് - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ - കോഴിക്കോട് ജനശതാബ്ദി എന്നീ ട്രെയിനുകൾക്കാണ് അധിക കോച്ചുകൾ നല്കിയിട്ടുള്ളത്. ഈ സേവനങ്ങൾ ലഭ്യമാകുന്ന ദിവസവും മറ്റു വിവരങ്ങളും അറിയാം.

1. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി

തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം സെൻട്രൽ - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിൽ 2025 മാർച്ച് 29 ന് താൽക്കാലികമായി ഒരു അധിക ചെയർ കാർ കോച്ച് നൽകും.

2. കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി

കോഴിക്കോട് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12075 കോഴിക്കോട് - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിൽ 2025 മാർച്ച് 29 ന് താൽക്കാലികമായി ഒരു അധിക ചെയർ കാർ കോച്ച് നൽകും.

3.തിരുവനന്തപുരം - മംഗളൂരു മാവേലി

തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് യാത്രയ്ക്ക് 2025 മാർച്ച് 28, 29 തീയതികളിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.

4. മംഗളൂരു - തിരുവനന്തപുരം മാവേലി

മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് യാത്രയ്ക്ക് ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും. 2025 മാർച്ച് 27, 28 തീയതികളിൽ.

5. തിരുവനന്തപുരം - മംഗളൂരു മലബാർ എക്സ്പ്രസ്

തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് യാത്രയ്ക്ക് 2025 മാർച്ച് 28, 29 തീയതികളിലും 2025 ഏപ്രിൽ 01, 02 തീയതികളിലും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.

6. മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ്പ്രസ്

മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ് യാത്രയ്ക്ക് 2025 മാർച്ച് 27, 28, 31 തീയതികളിലും 2025 ഏപ്രിൽ 01 തീയതികളിലും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.

Take a Poll

7. തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ്

തിരുവനന്തപുരം സെൻട്രൽ - മധുര ജംഗ്ഷൻ അമൃത എക്സ്പ്രസ് യാത്രയ്ക്ക് 2025 മാർച്ച് 28, 29 തീയതികളിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.

8. മധുര - തിരുവനന്തപുരം സൻട്രൽ അമൃത എക്സ്പ്രസ്

2025 മാർച്ച് 29, 30 തീയതികളിൽ മധുര ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16344 മധുര ജംഗ്ഷൻ - തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് യാത്രയിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: ramadan train
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+