Search
  • Follow NativePlanet
Share
» » വിഷു, ഈസ്റ്റർ യാത്രയ്ക്ക് സീറ്റില്ല, സ്പെഷ്യൽ ട്രെയിൻ എത്തുമോ? കെഎസ്ആർടിസി ബുക്കിങ് ഉടൻ

വിഷു, ഈസ്റ്റർ യാത്രയ്ക്ക് സീറ്റില്ല, സ്പെഷ്യൽ ട്രെയിൻ എത്തുമോ? കെഎസ്ആർടിസി ബുക്കിങ് ഉടൻ

മലയാളികൾ കാത്തിരിക്കുന്ന ആഘോഷങ്ങൾ ഇനി ഈസ്റ്ററും വിഷുവും ആണ്. മറുനാട്ടിലുള്ളവർക്ക് നാട്ടിലെത്താനുള്ള തിടുക്കം തുടങ്ങിക്കഴിഞ്ഞു. അവധിയൊക്കെ എല്ലാവരും നേരത്തെ എടുത്തെങ്കിലും ടിക്കറ്റിന്‍റെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളുടെ സീറ്റുകളെല്ലാം ബുക്കിങ് തുടങ്ങിയ അന്ന് തന്നെ വെയിറ്റിങ് ലിസ്റ്റിലായിട്ടുണ്ട്.

ഏപ്രിൽ 20 നാണ് ഇത്തവണ ഈസ്റ്റർ, ഈസ്റ്റർ യാത്രയ്ക്കായി 16, 17, 18, 19 തിയതികളിൽ ആളുകളുണ്ട്. ഇതിൽ 16 മുതൽ 18 വരെയാണ് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത്. ടിക്കറ്റുകൾ തീർന്നതോടെ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ബെംഗളൂരു നിവാസികൾ. ഏറ്റവും അവസാന നിമിഷം സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിക്കുന്നതാണ് പതിവെങ്കിലും ഇത്തവണ അധിക ട്രെയിനുകൾ നേരത്തെ അനുവദിക്കുമെന്ന പ്രതീക്ഷയും യാത്രക്കാർക്കുണ്ട്.

Vishu Easter Travel To Kerala From Bangalore

മലബാർ ഭാഗത്തേയ്ക്കുള്ള യശ്വന്ത്പുര - കണ്ണൂർ എക്സ്പ്രസിലെ സീറ്റുകൾ എല്ലാം തീർന്നു. കെഎസ്ആർ ബെംഗളൂരു - കന്യാകുമാരി എക്സ്പ്രസ്, മൈസൂരു - കൊച്ചുവേളി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ സീറ്റുകളും ബുക്കിങ് പൂര്‍ത്തിയാക്കി. ഏപ്രിൽ 11, 12, 13 തിയതികളിലാണ് കൂടുകലും ആളുകൾ നാട്ടിലേക്ക് പോകുന്നത്. ഇതിൽ വാരാന്ത്യമായ വെള്ളിയാഴ്ചയാണ് ആളുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്.

സ്വകാര്യ ബസിന് വരാം

ടിക്കറ്റ് നിരക്ക് കൂടുതാണെങ്കിലും പലർക്കും അവസാന ആശ്രയം സ്വകാര്യ ബസുകളാണ്. ബാംഗ്ലൂരിൽ നിന്ന് എറണാകുളം ഉൾപ്പെടെയുള്ള പല റൂട്ടുകളിലേക്കും ഇതിനോടകം തന്നെ തന്നെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സാധാരണ സീറ്റർ ബസിന് 1,500 നും 2,000 നും ഇടയിലാണ് നിപക്ക്. എസി സ്ലീപ്പറിന് 3500 രൂപാ വരെയാണ് സ്വകാര്യ ബസുകൾ ബാംഗ്ലൂർ- എറണാകുളം റൂട്ടിൽ ഈടാക്കുന്നത്.

കെഎസ്ആർടിസി ബുക്കിങ്

കേരളാ, കർണ്ണാടക കെഎസ്ആർടിസി ബസുകളിൽ വിഷു, ഈസ്റ്റർ ബുക്കിങ് ഇതുവരെയും ആരംഭിച്ചിട്ടില്ല. രണ്ട് സർവീസുകളിലും 30 ദിവസം മുന്നേയാണ് ടിക്കറ്റ് ബുക്കിങ്ങുള്ളത്. തിരക്കിനനുസരിച്ച് കണ്ണൂർ, കോഴിക്കോട്, കോട്ടയം, പയ്യന്നൂർ, കോട്ടയം, എറണാകുളം, തുടങ്ങിയ റൂട്ടുകളിലേക്ക് കേരളാ ആർടിസി പ്രത്യേക ബസ് അനുവദിക്കാറുണ്ട്,

വിമാനത്തിന് വന്നാലും നഷ്ടമില്ല

ലീവ് ഉറപ്പാക്കി യാത്ര നേരത്തേ പ്ലാൻ ചെയ്യാൻ സാധിക്കുമെങ്കിൽ വിമാനടിക്കറ്റ് ധൈര്യമായി ബുക്ക് ചെയ്തോ. സ്വകാര്യ ബസിനു കൊടുക്കുന്നതോ അതിൽ കുറച്ചധികമോ തുക നല്കിയാൽ നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് നാട്ടിലെത്താം. 2800 രൂപാ മുതൽ 7000 രൂപാ വരെയാണ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore ksrtc vishu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+