19ാം നൂറ്റാണ്ടിന്‍െറ മധ്യത്തില്‍ മലബാര്‍ ഗവര്‍ണറായിരുന്ന എച്ച്.വി കനോലിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച തേക്ക് പ്ളാന്‍േറഷന്‍ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള തേക്ക് പ്ളാന്‍േറഷനായാണ് കരുതപ്പെടുന്നത്. കനോലിയുടെ കീഴുദ്യോഗസ്ഥനായിരുന്ന സി.വി ചന്തുമേനോന്‍ എന്നയാളാണ് പ്ളാന്‍േറഷന്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്.
നിലമ്പൂര്‍ ടൗണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വാദാപുരത്ത് ചാലിയാറിന്‍െറ തീരത്ത് സ്ഥിതി ചെയ്യുന്ന സ്ഥിതി ചെയ്യുന്ന കനോലി പ്ളോട്ടില്‍ നിന്നാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന് ആവശ്യമുണ്ടായിരുന്ന തടി കൊണ്ടുപോയത്. കനോലി പ്ളോട്ടിലേക്ക് എത്താന്‍ ചാലിയാറില്‍ ചങ്ങാട സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടന്നുപോകുന്നതിനായി തൂക്കുപാലവുമുണ്ട്. തേക്കുമരങ്ങളുടെ മര്‍മര ശബ്ദം കേട്ട് കനോലി പ്ളോട്ടിന്‍െറ ശാന്തതയില്‍ അലിഞ്ഞുചേരാന്‍ എല്ലാ ദിവസവും സന്ദര്‍ശകര്‍ എത്താറുണ്ട്.



Click it and Unblock the Notifications