Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നിലമ്പൂര്‍ » ആകര്‍ഷണങ്ങള് » തേക്ക് മ്യൂസിയം

തേക്ക് മ്യൂസിയം, നിലമ്പൂര്‍

26

നിലമ്പൂരിന്‍െറ തേക്ക് പെരുമയുടെ ചരിത്രം സന്ദര്‍ശകന് പകര്‍ന്നു നല്‍കുന്ന തേക്ക് മ്യൂസിയം നിലമ്പൂര്‍ നഗരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1995ല്‍ നിര്‍മിച്ച ഈ മ്യൂസിയം തേക്ക് മരത്തെ കുറിച്ച് അറിയേണ്ടതെല്ലാം സന്ദര്‍ശകന് പകര്‍ന്ന് നല്‍കുന്നു. കേരളത്തിലെ ഏക തേക്ക് മ്യൂസിയവും ഇതാണ്. പഴക്കം ചെന്ന ഭീമന്‍ തേക്കുമരത്തിന്‍െറ വേരാണ് മ്യൂസിയം ഒരുക്കിയിരിക്കുന്ന ഇരുനില കെട്ടിടത്തിന് മുന്നില്‍ സന്ദര്‍ശകനെ സ്വാഗതം ചെയ്യുന്നത്.

പറമ്പിക്കുളം വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന പഴക്കം ചെന്ന തേക്കായ കണ്ണിമാറാ തേക്കിന്‍െറ മാതൃക, കനോലി പ്ളോട്ടില്‍ നിന്നുള്ള ഭീമാകാരമായ തേക്ക് മരം, മരം കൊണ്ടുണ്ടാക്കിയ ഉരുവിന്‍െറ മാതൃക എന്നിവ സന്ദര്‍ശകന് അല്‍ഭുതം പകരുന്നതാകും. 480 വര്‍ഷത്തോളം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ഭീമന്‍ തേക്കുമരത്തിന്‍െറ കുറ്റിയാണ് മറ്റൊരു ആകര്‍ഷണം. തിങ്കളാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4.30 വരെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുക.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed