ഇടതൂര്‍ന്ന മഴക്കാടുകളാണ് നിലമ്പൂര്‍ ടൗണില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള നെടുംകയത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. പ്രകൃതി സൗന്ദര്യം അഴകുവിടര്‍ത്തുന്ന ഈ മഴക്കാടുകള്‍ അപൂര്‍വ ജൈവവൈവിധ്യത്തിന്‍െറ കലവറയുമാണ്.
വനവും വന്യജീവികളെയും ആസ്വദിക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മരം കൊണ്ടുണ്ടാക്കിയ റസ്റ്റ്ഹൗസുകളാണ് നെടുങ്കയത്തെ പ്രധാന ആകര്‍ഷണം. നീലഗിരി ബയോസ്ഫിയര്‍ പാര്‍ക്കിന് കീഴിലുള്ള നെടുങ്കയം കാട്ടില്‍ ആന,പുലി, നീലക്കുരങ്ങ്,കരടി തുടങ്ങി ഏതാണ്ടെല്ലാ വന്യജീവികളും ഉണ്ട്. വനംവകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങിമാത്രം പ്രവേശിക്കാവുന്ന ഇവിടെ ഫോറസ്റ്റ് വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആനക്കളരിയുമുണ്ട്. സാഹസികപ്രിയര്‍ക്ക് ഇവിടെ ട്രക്കിംഗിനും അവസരമുണ്ട്.



Click it and Unblock the Notifications