എന്‍സാ ഗൊമ്പ എന്നും അറിയപ്പെടുന്ന 250 വര്‍ഷം പഴക്കമുള്ള ഈ ബുദ്ധ വിഹാരം പനാമിക് ഗ്രാമത്തില്‍ നിന്ന് വിളിപ്പാടലെയാണ് സ്ഥിതി ചെയ്യുന്നത്. നുബ്രാ താഴ്വരയുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നായ എന്‍സാ ഒരു ഭീമന്‍ പാറയുടെ മുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ നിന്ന് നോക്കിയാല്‍ നുബ്രാതാഴ്വയിലെ മഞ്ഞണിഞ്ഞ പര്‍വത ശിഖരങ്ങളുടെ മനോഹര കാഴ്ച കാണാം. ബുദ്ധ സംസ്കാരത്തിന്‍െറ ചരിത്രം വിളിച്ചുപറയുന്ന ചുവര്‍ചിത്രങ്ങളാണ് ഈ ബുദ്ധ വിഹാരത്തിന്‍െറ പ്രധാന ആകര്‍ഷണം. പനാമിക് ഗ്രാമത്തില്‍ നിന്ന് ആറു മണിക്കൂര്‍ എങ്കിലും മല കയറിയാല്‍ മാത്രമേ ഈ ബുദ്ധ വിഹാരത്തില്‍ എത്താന്‍ കഴിയൂ.



Click it and Unblock the Notifications